'ഇത് മോളിവുഡിന്റെ ഏറ്റവും നല്ല കാലഘട്ടം; ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമകൾ എടുക്കുന്നത് മലയാളികൾ ആണെന്നതിൽ സന്തോഷം'

പുതുമുഖങ്ങളുടെ സിനിമകൾ വിജയം നേടുന്നത് സന്തോഷമുള്ള കാര്യമാണ്.
Bibin George
Bibin Georgeഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സിനിമകൾ എടുക്കുന്നത് മലയാളികളാണെന്നതിൽ സന്തോഷമുണ്ടെന്ന് നടൻ ബിബിൻ ജോർജ്. ഓരോ സിനിമയും വിജയിക്കുമ്പോൾ നമ്മൾ ഓരോരുത്തരുടെയും വിജയമായി മാറുന്നുവെന്നും ബിബിൻ കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

"പുതുമുഖങ്ങളുടെ സിനിമകൾ വിജയം നേടുന്നത് സന്തോഷമുള്ള കാര്യമാണ്. പുതുനിര താരങ്ങളുടെ മാത്രമല്ല മമ്മൂക്ക, ലാലേട്ടൻ, ചാക്കോച്ചൻ, ടൊവിനോ എന്നിവരുടെ സിനിമകളെല്ലാം ഹിറ്റാകുന്നുണ്ട്. മലയാള സിനിമയുടെ ഏറ്റവും നല്ല കാലഘട്ടമാണിത്.

ഓരോ സിനിമയും വിജയിക്കുമ്പോൾ നമ്മൾ ഓരോരുത്തരുടെയും വിജയമായി മാറുന്നു. ഇന്ത്യൻ സിനിമ എന്ന് പറഞ്ഞാൽ ബോളിവുഡ് മാത്രമാണെന്ന് വിശ്വസിച്ച കാലത്ത് നിന്ന് പാൻ ഇന്ത്യൻ നിലയിലേക്ക് ഉയർത്താൻ സാധിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സിനിമകൾ എടുക്കുന്നത് മലയാളികളാകുന്നത് ഏറ്റവും സന്തോഷമുള്ള കാര്യമാണ്".- ബിബിൻ പറഞ്ഞു.

Bibin George
യുദ്ധങ്ങള്‍ മാനവരാശിയ്ക്ക് ദോഷം; ലോകത്ത് യുദ്ധങ്ങള്‍ നിലയ്ക്കുന്ന നാള്‍ സ്പനം കാണുന്നൊരാള്‍: കുറിപ്പുമായി മീനാക്ഷി

2013 ൽ പുറത്തിറങ്ങിയ രാവ് എന്ന ചിത്രത്തിലൂടെയാണ് ബിബിൻ സിനിമയിലെത്തുന്നത്. അഭിനയത്തിനൊപ്പം തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലയിലും ബിബിൻ ശ്രദ്ധേയനായി.

Bibin George
'ജീവിക്കാൻ ‌കാശില്ലെങ്കിലും ചേട്ടനുണ്ടല്ലോ, സിനിമ ചർച്ചകൾ ഞങ്ങൾ‌ തമ്മിൽ നടത്താറില്ല'; അസ്കർ അലി

സസ്പെൻസ് ത്രില്ലർ ചിത്രം ഐസിയു ആണ് ബിബിന്റേതായി ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്ന ചിത്രം. ജോർജ് വർ​ഗീസ് സംവിധാനം ചെയ്ത ചിത്രത്തിൽ ബാബുരാജ്, മുരളി ​ഗോപി, വിസ്മയ അനീഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Summary

Cinema News: Actor Bibin George opens up about Malayalam Cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com