

യുദ്ധത്തിനെതിരെ നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. യുദ്ധങ്ങള്‍ മാനവരാശ്ശിക്ക് എത്രയോ ദോഷമാണെന്നാണ് മീനാക്ഷി പറയുന്നത്. മനുഷ്യന്റെ ജീവിത പുരോഗതിക്ക് പ്രത്യേകിച്ച് ആ രാജ്യത്ത് മുടക്കേണ്ടതായ ഭീമമായ പണമാണ് യുദ്ധത്തില്‍ തകര്‍ക്കപ്പെടുന്നത് എത്രയോ സങ്കടകരമായ കാര്യങ്ങളാണെന്നും മീനാക്ഷി പറയുന്നു. ലോകത്ത് യുദ്ധമില്ലാത്ത ഒരുനാള്‍ ഉണ്ടാകുമെന്ന പ്രത്യാശയും മീനാക്ഷി പങ്കുവെക്കുന്നുണ്ട്.
മീനാക്ഷിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
യുദ്ധത്തിനെന്ത് ' സമാധാനം 'ശരിയാണ് വേറൊരു തരത്തില്‍ .. അങ്ങനെ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാത്ത ഒരിടത്തിരുന്ന് നമ്മളില്‍ പലരും .'സമാധാന'ത്തോടെ യുദ്ധം ടി വി യിലും മറ്റ് സോഷ്യല്‍ മീഡിയയുമൊക്കെ കാണുകയാണ്. തരം പോലെ പക്ഷം ചേര്‍ന്ന് 'അമേരിക്ക അല്ലേലും ഹീറോയാടാ' 'ഇസ്രായെലെന്നാ മോശവാണോ ', 'ഇറാന്‍ നമ്മളു വിചാരിച്ച പോലല്ല ഒരു സമയം അഞ്ചു ഗള്‍ഫ് രാജ്യങ്ങളിലൊരുമിച്ചാ മിസൈല് ', ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സുരക്ഷയ്ക്കാണ് അമേരിക്ക ആ രാജ്യങ്ങളില്‍ സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്, സത്യത്തില്‍ അവര്‍ക്ക് അവരുടെ കേന്ദ്രങ്ങള്‍ പോലും സംരക്ഷിക്കാന്‍ പറ്റിയില്ല പിന്നാ, എന്നിങ്ങനെ പല അഭിപ്രായങ്ങളും കമന്റും ഒക്കെ പാസ്സാക്കാം, പക്ഷെ യുദ്ധങ്ങള്‍ മാനവരാശ്ശിക്ക് എത്രയോ ദോഷമാണ്.
അഥവാ മനുഷ്യന്റെ ജീവിത പുരോഗതിക്ക് പ്രത്യേകിച്ച് ആ രാജ്യത്ത് മുടക്കേണ്ടതായ ഭീമമായ പണമാണ് യുദ്ധത്തില്‍ തകര്‍ക്കപ്പെടുന്നത് എത്രയോ സങ്കടകരമായ കാര്യങ്ങളാണ്. മറ്റൊന്ന് ഇതില്‍ വരാത്ത മറ്റു രാജ്യങ്ങള്‍ക്കും നേരിട്ടല്ലാതെ ഇതിന്റെയൊക്കെ ദൂഷ്യവശങ്ങള്‍ വിലക്കയറ്റങ്ങളുടെ രൂപത്തിലോ ഒക്കെ വന്നു ചേരുക തന്നെ ചെയ്യുമെന്നതും മുന്നനുഭവങ്ങള്‍ തന്നെ .. കേരളത്തില്‍ നിന്നു പോലും എത്രയോ ഫ്‌ലൈറ്റുകള്‍ റദ്ദാക്കപ്പെട്ടു.. അതില്‍ ബിസ്സിനസ്സിനായി പോകേണ്ടവര്‍. ബന്ധുക്കളുടെ അടുത്ത് ചെന്നു ചേരേണ്ടവര്‍ ഒക്കെയും എത്രയോ ബുദ്ധിമുട്ടുന്നുണ്ടാവാം.
ഒരു പക്ഷെ നിങ്ങളുടെ ബന്ധുക്കള്‍ പോലും അതിലുള്‍പ്പെട്ടേക്കാം. ഇന്നലെ വരെ യുദ്ധമില്ലാതിരുന്ന ഇടങ്ങങ്ങളില്‍. ഇന്ന് തുടങ്ങുമ്പോള്‍ ഇന്നലെയുണ്ടായുന്നവരില്‍ .. ചിലര്‍ ഇന്നവിടെയുണ്ടാവാനിടയില്ല. ഒരു കുടുംബത്തിലെ പ്രിയപ്പെട്ടൊരാള്‍. ചിലയിടത്ത് അവര്‍ താമസിച്ചിരുന്ന ഒരു കെട്ടിടമോ ഒരു ഏരിയയൊ ഒക്കെ ഒരു പക്ഷെ ഒരു നാടു തന്നെ ഇല്ലാതാക്കപ്പെട്ടേക്കാം. ലോകത്ത് യുദ്ധങ്ങള്‍ നിലയ്ക്കുന്ന ഒരു നാള്‍ സ്വപ്നം കാണുന്നൊരാള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates