'വിഡി സതീശനല്ല, ഞാന്‍ പിണറായിന്റെ ആളാ, ആരാണാവോ ഇത്രയും വോട്ട് മാറ്റി കുത്തിയത്?'; ബിഗ് ബോസ് താരം നോറ പറഞ്ഞത്

താരത്തെ എതിര്‍ത്തും അനുകൂലിച്ചും ആളുകളെത്തുന്നുണ്ട്
Norah Muskan
Norah Muskan
Updated on
2 min read

കേരളത്തിലെ ഭരണമാറ്റത്തെക്കുറിച്ച് ബിഗ് ബോസ് താരം നോറ മുസ്‌കാന്‍ പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. ഓണ്‍ലെെന്‍ മീഡിയയോട് സംസാരിക്കവെയാണ് താരത്തിന്റെ പ്രതികരണം. താന്‍ പിണറായി വിജയന്റെ ആളാണെന്നും എന്തുകൊണ്ടാണ് ആളുകള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വോട്ട് ചെയ്തതെന്ന് അറിയില്ലെന്നുമാണ് നോറ പറഞ്ഞത്.

Norah Muskan
'22 കാരിയുടെ അമ്മയാകാന്‍ ക്ഷണം, ആന്റി വിളികള്‍; ഏത് ഫോട്ടോയിലും മത്തങ്ങ പോലെ'; തുറന്ന് പറഞ്ഞ് ജ്യോതികൃഷ്ണ

''എനിക്ക് നമ്മുടെ സിഎം തിരികെ വരണം എന്നേയുള്ളൂ. വിഡി സതീശനല്ല, ഞാന്‍ പിണറായിയുടെ ആളാണ്. പിണറായി പ്രതിപക്ഷ നേതാവായാല്‍ കൊള്ളാം. എനിക്കിപ്പോഴും മനസിലാകുന്നില്ല ആരാണ് അത്രയും വോട്ട് മാറ്റിക്കുത്തിയതെന്ന്. ഇപ്പോഴും അംഗീകരിക്കാനായിട്ടില്ല.'' എന്നാണ് താരം പറയുന്നത്.

Norah Muskan
'പണ്ടേ അമ്പലങ്ങളെ കരിവാരി തേക്കുന്നു എന്ന് പറഞ്ഞ് വരണ്ടതായിരുന്നു! പ്രഷർ കുക്കറിൽ പോലും ഇജ്ജാതി ബ്രില്യൻസ്'; ഒടിടിയിലും ഹിറ്റായി 'മോഹിനിയാട്ടം'

കേന്ദ്രം ഒഴിവാക്കി വിട്ട പലതും പിണറായി വിജയന്‍ മുന്നില്‍ നിന്നതു കൊണ്ടാണ് കേരളത്തില്‍ നടന്നത്. എന്ത് മാറ്റമാണ് കൊണ്ടുവരാത്തത്. പത്ത് കൊല്ലം മുമ്പത്തേക്ക് ഒന്ന് ടൈം ട്രാവല്‍ ചെയ്ത് നോക്കൂ. സ്വര്‍ണത്തിന്റെ പാട്ട് ഉണ്ടാക്കി വച്ചാല്‍ സത്യമാകില്ല. എനിക്കും വേണേല്‍ പാട്ടുണ്ടാക്കി ഇവിടെയിരുന്ന് പാടാം എന്നും വൈറലാകുന്ന വിഡിയോയില്‍ നോറ പറയുന്നുണ്ട്. വിഡിയോ വൈറലായതോടെ കമന്റുമായി നിരവധി പേരാണ് എത്തുന്നത്. താരത്തെ എതിര്‍ത്തും അനുകൂലിച്ചും ആളുകളെത്തുന്നുണ്ട്.

''എടി പെണ്ണെ ആരാ ഇത്ര വോട്ട് മാറ്റി കുത്തി നിനക്ക് ഇതുവരെ അറിഞ്ഞുകൂടെ. നീ പിണറായിയുടെ ആളൊന്നു പറഞ്ഞില്ലേ ആ പിണറായിയുടെ വിരോധികളാണ് വോട്ട് മാറ്റി കുത്തി കോണ്‍ഗ്രസിനെ ജയിപ്പിച്ചത്. അതായത് 10 വര്‍ഷക്കാലം പിണറായി കേരളത്തെ നശിപ്പിച്ചത് കൊണ്ടാണ്, കൈയിട്ട് വാരിയത് കൊണ്ടാണ് ആ പാര്‍ട്ടിയില്‍ ഉള്ളവർ തന്നെ മാറി കുത്തിയത്. പിന്നെ പ്രതിപക്ഷത്ത് വന്നുകഴിഞ്ഞാല്‍, ഇല്ല വരത്തില്ല. 100% ഉറപ്പാ പിണറായി പ്രതിപക്ഷത്ത് വന്നാ പ്രതിപക്ഷം ഇല്ലാതാവും'' എന്നായിരുന്നു ഒരു കമന്റ്.

''ഭരണം നല്ലതായിരുന്നു ആ സമയത്ത് എല്ലാവരും ഒപ്പം നിന്നു. ഇപ്പോള്‍ ഭരണം കൊള്ളില്ല. കയ്യിട്ടുവാരല്‍ കൂടി. ജനങ്ങള്‍ മുടിഞ്ഞു. സ്വര്‍ണ്ണം കട്ടത് ആരപ്പാ മഹാ കള്ളാ. ഇതൊന്നും നിന്റെ കാതില്‍ തുളച്ചുകയറിയില്ല. കണ്ണില്‍ വെക്കണ്ട കണ്ണാടി തലയില്‍ വെച്ചു വന്നേക്കുന്നു. വീട്ടിലിരിക്കുന്ന പെണ്ണുങ്ങള്‍ക്ക് 1000 രൂപ പറഞ്ഞു രണ്ടുമാസം കിട്ടി. പിന്നെ ഇല്ല, വോട്ട് മാറ്റി കുത്തിയത് അരി ആഹാരം കഴിക്കുന്നവര്‍ ആണ് അല്ലാതെ കഞ്ചാവ് അടിച്ചവര്‍ അല്ലാ സഖാവെ'' എന്നാണ് മറ്റ് ചിലരുടെ പ്രതികരണങ്ങള്‍.

'10 വര്‍ഷം ഒരു കുഴപ്പവുമില്ലാതെ സുന്ദരമായ ജീവിച്ച കേരളം. കര്‍ണാടകക്കാര്‍ കേരളത്തില്‍ വന്നാല്‍ പറയും കേരളത്തിലെ എല്ലാ റോഡുകളും വളരെ സൂപ്പര്‍ ആണ്. ആരുടെ മുമ്പിലും തലകുനിക്കാതെ മുഖ്യമന്ത്രിയായിരുന്നു പിണറായി. പിണറായി പോയപ്പോള്‍ തന്നെ ബിജെപി തലപൊക്കാന്‍ തുടങ്ങി. ആരു വിദ്യാഭ്യാസ മന്ത്രി ആവണം എന്നത് വരെ ബിജെപി തീരുമാനിക്കും. ഭരണമാറ്റം ആഗ്രഹിച്ച് ഞാനും കോണ്‍ഗ്രസിന് കുത്തിയതാണ്. ഇപ്പോള്‍ ഖേദം തോന്നുന്നു' എന്നായിരുന്നു മറ്റൊരു പ്രതികരണം.

Summary

Bigg Boss fame Norah Muskan says she wants Pinarayi Vijayan back. Video goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sajna Noor, Soorya Menon, Firoz Khan
Sonali Raut
Akhil Marar, Shiyas Kareem
Pathanapuram Gandhi Bhavan hands over the money to the Chief Minister for election
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com