'ആരാധകരെ ശാന്തരാകുവിന്‍...'; ടൊവിനോയെ 'മോഡല്‍' എന്ന് വിളിച്ചത് വെറും സര്‍ക്കാസം; വിമര്‍ശകർക്ക് ജിസേലിന്‍റെ മറുപടി

താരം ഈയ്യടുത്ത് ഷോയില്‍ നിന്നും പുറത്തായിരുന്നു.
Gizele about Tovino Thomas
Gizele about Tovino Thomasഇന്‍സ്റ്റഗ്രാം
Updated on
1 min read

ബിഗ് ബോസ് മലയാളം സീസണ്‍ 7 ലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയും മോഡലുമാണ് ജിസേല്‍ തക്ക്രാല്‍. ബിഗ് ബോസിലൂടെ ഒരുപാട് ആരാധകരെ സൃഷ്ടിക്കാന്‍ സാധിച്ചുവെങ്കിലും താരം ഈയ്യടുത്ത് ഷോയില്‍ നിന്നും പുറത്തായിരുന്നു. കഴിഞ്ഞ ദിവസം നടന്‍ ടൊവിനോയ്‌ക്കൊപ്പം ഒരു പരിപാടിയില്‍ ജിസേലും പങ്കെടുത്തിരുന്നു. ഈ പരിപാടയില്‍ നിന്നുമെടുത്ത ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രവും ജിസേല്‍ പങ്കുവച്ചിരുന്നു.

Gizele about Tovino Thomas
'കാശ് കണ്ടാല്‍ കണ്ണ് മഞ്ഞളിക്കില്ല'; നായകനായി രണ്ട് 100 കോടി സിനിമകള്‍; എന്നിട്ടും പ്രതിഫലം കൂട്ടാതെ പ്രദീപ് രംഗനാഥന്‍

ജിസേലിനും ടൊവിനോയ്ക്കുമൊപ്പം മുന്‍ ബിഗ് ബോസ് താരം ശോഭ വിശ്വനാഥും ചിത്രത്തിലുണ്ട്. എന്നാല്‍ ഈ ചിത്രത്തോടൊപ്പം ജിസേല്‍ പങ്കുവച്ച കുറിപ്പ് ആരാധകരില്‍ നിന്നും കടുത്ത വിമര്‍ശനമാണ് നേരിട്ടത്. 'ഒടുവില്‍ മൈ ജി പോസ്റ്റര്‍ മോഡല്‍ ടൊവിനോ തോമസിനെ കണ്ടുമുട്ടി' എന്നാണ് ജിസേല്‍ കുറിച്ചത്. ടൊവിനോയെ മൈ ജി മോഡലാക്കിയത് ആരാധകരെ ചൊടിപ്പിക്കുകയായിരുന്നു.

Gizele about Tovino Thomas
'വാക്കുകള്‍ വളച്ചൊടിച്ചു, വെറുപ്പ് പ്രചരിപ്പിക്കുന്നു; മസാല ഉണ്ടെങ്കിലേ റീച്ച് കിട്ടു'; പേളിക്കെതിരെ സംസാരിച്ചെന്ന ആരോപണത്തില്‍ അശ്വതി ശ്രീകാന്ത്

സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ കൂടിയതോടെ ജിസേല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ വാക്കുകള്‍ സര്‍ക്കാസം ആയിരുന്നുവെന്നാണ് ജിസേല്‍ പറയുന്നത്. ബിഗ് ബോസിലായിരുന്നപ്പോള്‍ ടൊവിനോയുടെ മൈ ജി പരസ്യ ബോര്‍ഡ് ദിവസവും കാണുമായിരുന്നുവെന്നും താരം വിശദീകരണമായി പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് ജിസേലിന്റെ പ്രതികരണം.

''ഗായ്‌സ്, മിസ്റ്റര്‍ ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രത്തിന്റെ ക്യാപ്ഷന്‍ തമാശയും സര്‍ക്കാസവുമാകേണ്ടതായിരുന്നു. കാരണം, ബിഗ് ബോസ് വീട്ടില്‍ വച്ച് അദ്ദേഹത്തിന്റെ മൈ ജി പോസ്റ്റര്‍ ഞാന്‍ എല്ലാ ദിവസവും കാണാറുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ അക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. ഓ ഒടുവില്‍ ഞാന്‍ എന്റെ മൈ ജി മോഡലിനെ കണ്ടുവെന്ന്. അദ്ദേഹം നല്ല നടനാണ്. അദ്ദേഹത്തേയും അദ്ദേഹത്തിന്റെ അഭിനയത്തേയും നമ്മളെല്ലാം ആരാധിക്കുകയും പ്രചോദനമായി കാണുകയും ചെയ്യുന്നുണ്ട്. അതിനാല്‍, ചില്ലായിരിക്കൂ'' എന്നാണ് ജിസേലിന്റെ വിശദീകരണം.

Summary

Bigg Boss star Gizele Thakral explains why she called Tovino Thomas a model. Asks fans to calm down.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com