വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ബിനീഷ് ബാസ്റ്റിൻ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാവുന്നത്. എന്നാൽ ഇപ്പോൾ നടൻ മാത്രമല്ല സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് താരം. തന്റെ വിശേഷങ്ങളും പാചകക്കുറിപ്പുകളുമെല്ലാം താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ബിനീഷിന്റെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ ആണ്.
രണ്ട് യുവ മോഡലുകൾക്കൊപ്പമാണ് താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട്. മോഡേൺ ലുക്കിലും തനി നടൻ ലുക്കിലുമാണ് ഇവർ എത്തുന്നത്. മോഡലുകളായ ക്രിസ്റ്റിയും ജിൽനയുമാണ് താരത്തിനൊപ്പം ഫോട്ടോഷൂട്ടിലുള്ളത്. ഇകാച്ചോ മോഡലിങ് കമ്പനിക്കുവേണ്ടി ഷിബിൻ അഷ്റഫാണ് ആശയാവിഷ്കരണം നിർവഹിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അജ്മൽ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ പിന്നാമ്പുറകാഴ്ചകളുടെ വിഡിയോ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.
ജൂനിയർ ആർട്ടിസ്റ്റായാണ് ബിനീഷ് ബാസ്റ്റിൻ സിനിമയിലേക്ക് എത്തുന്നത്. പാണ്ടിപ്പട, പോക്കിരിരാജ, പാസഞ്ചര്‍, അണ്ണന്‍ തമ്പി, എയ്ഞ്ചല്‍ ജോണ്‍, പോക്കിരി രാജ, ഡബിൾ ബാരൽ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. വിജയ്ക്കൊപ്പം തെരിയിൽ അഭിനയിക്കാൻ അവസരം കിട്ടിയതോടെയാണ് തമിഴ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നത്. ബിനീഷ് നായകനായി അഭിനയിക്കുന്ന സിനിമ റിലീസിനൊരുങ്ങുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates