നടി ബിപാഷ ബസവും ഭർത്താവ് കരൺ സിംഗ് ഗ്രോവറും ഒടുവിൽ ആ സന്തോഷ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടു. ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് ഇവർ. ഗർഭകാല ഫോട്ടോഷൂട്ടിലെ രണ്ട് ചിത്രങ്ങൾ പങ്കുവച്ചാണ് ഇക്കാര്യം അറിയിച്ചത്.
മനോഹരമായ ഒരു കുറിപ്പും ബിപാഷ പങ്കുവച്ചിട്ടുണ്ട്. ഒറ്റയ്ക്ക് തുടങ്ങിയ ജീവിതയാത്രയുടെ ഒരു ഘട്ടത്തിൽ തങ്ങൾ പരസ്പരം കണ്ടുമുട്ടി. രണ്ടു പേർ ഒന്നിച്ചു തുടങ്ങിയ യാത്രയിൽ മൂന്നാമതൊരാൾ കൂടി ചേരുകയാണ്. ഞങ്ങളുടെ പ്രണയത്തിൽ നിന്നും രൂപപ്പെട്ട സൃഷ്ടിയാണ് അത്. തങ്ങളുടെ കുഞ്ഞ് ഉടൻ തന്നെ എത്തുമെന്നാണ് താരദമ്പതികൾ കുറിച്ചിരിക്കുന്നത്. നന്ദി രേഖപ്പെടുത്തിയാണ് കുറിപ്പ് അവസാനിപ്പിച്ചത്.
നിറവയർ ചേർത്തു പിടിച്ച് അതിസുന്ദരിയായാണ് ചിത്രത്തിൽ ബിപാഷയുള്ളത്. ഒപ്പം ഭർത്താവ് കരൺ സിംഗ് ഗ്രോവറുമുണ്ട്. ബിപാഷ ഗർഭിണിയാണെന്ന് ദിവസങ്ങൾക്ക് മുമ്പ് തന്നെ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും താര ദമ്പതികൾ ഇതിനോട് പ്രതകിരിച്ചിരുന്നില്ല. 2015 ൽ പുറത്തിറങ്ങിയ 'എലോൺ' എന്ന സിനിമയുടെ സെറ്റിൽ വെച്ച് പരിചയപ്പെട്ട ബിപാഷയും കരണും 2016ലാണ് വിവാഹിതരായത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates