ബര്‍ത്ത്‌ഡേ ആഘോഷം പാരീസില്‍, ഒന്നിച്ചു പറന്ന് അര്‍ജുന്‍ കപൂറും മലൈകയും; വിഡിയോ

മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഇരുവരുടേയും വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

ബോളിവുഡിലെ സൂപ്പര്‍ താരജോഡികളാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും. ഇപ്പോള്‍ അര്‍ജുന്റെ പിറന്നാള്‍ ആഘോഷമാക്കാന്‍ പാരീസിലേക്ക് പറന്നിരിക്കുകയാണ് ഇരുവരും. ജൂണ്‍ 26നാണ് അര്‍ജുന്റെ 37ാം ജന്മദിനം. ഇതിന് മുന്‍പായാണ് മലൈകയും അര്‍ജുനും അവധിആഘോഷത്തിനായി പറന്നത്. മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഇരുവരുടേയും വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

രണ്ടു കാറിലായി എത്തിയ ഇരുവരും ഒന്നിച്ച് എയര്‍പോര്‍ട്ടിലേക്ക് കയറുന്നതാണ് വിഡിയോയിലുള്ളത്. അതിനു പിന്നാലെ ഫ്‌ളൈറ്റില്‍ നിന്നുള്ള മലൈകയുടെ ചിത്രം അര്‍ജുന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കി. അവളുടെ എക്‌സൈറ്റ്‌മെന്റ് കാണുന്നത് ഇഷ്ടമാണ് എന്നാണ് അര്‍ജുന്‍ കുറിച്ചത്. ഒരു മാസത്തിനു ശേഷമാകും ഇരുവരും പാരീസില്‍ നിന്ന് തിരിച്ചെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സിനിമ തിരക്കുകള്‍ എല്ലാം തീര്‍ത്ത ശേഷമാണ് അര്‍ജുന്‍ അവധിആഘോഷിക്കാന്‍ പാരീസിലെക്ക് തിരിച്ചത്. ലേഡി കില്ലര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെയാണ് പൂര്‍ത്തിയാക്കായിത്. കൂടാതെ ഏക് വില്ലന്‍ റിട്ടേണ്‍സ് ആണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഏറെ നാളായി പ്രണയത്തിലാണ് അര്‍ജുന്‍ കപൂറും മലൈകയും. ഈ വര്‍ഷം ഇവരുടെ വിവാഹം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Saba Pataudi and Saif Ali Khan
Dulquer Salmaan
Lakshmi Menon
Meena
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com