

ബോളിവുഡിലെ ശ്രദ്ധേയ ഗായകന്‍ അങ്കിത് തിവാരി മലയാളത്തിലേക്ക്. നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഷെയിന്‍ നിഗം നായകനായ 'ഹാല്‍' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ഗലിയാന്‍, സനം തെരി കസം, ദില്‍ ദര്‍ദാദര്‍, പ്യാര്‍ ദെ, തും ബിന്‍ തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ക്ക് പിന്നിലെ ശബ്ദമായ അങ്കിത് തിവാരിയുടെ മോളിവുഡ് അരങ്ങേറ്റം ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രത്തിലൂടെയാണ്. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ. മധുപാല്‍, സംഗീത മാധവന്‍ നായര്‍, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കര്‍, റിയാസ് നര്‍മകാല, സുരേഷ് കൃഷ്ണ, രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും. സിനിമയുടെ ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും പാട്ടും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. 90 ദിവസമാണ് ഹാലിന്റെ ചിത്രീകരണം നീണ്ടുനിന്നത്. സംഗീതത്തിന് പ്രാധാന്യം നല്‍കി എത്തുന്ന ചിത്രം ജെ വി ജെ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഒരുങ്ങുന്നത്.
ഹാലിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. ഓര്‍ഡിനറി, മധുര നാരങ്ങ, തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിഷാദ് കോയ രചന നിര്‍വഹിക്കുന്ന സിനിമയാണ് 'ഹാല്‍'. പ്രമുഖ ബോളിവുഡ് ഗായകന്‍ ആത്തിഫ് അസ്ലം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത കൂടി ഹാലിനുണ്ട്. തിങ്ക് മ്യസിക്കാണ് മ്യൂസിക് പാര്‍ട്‌നര്‍.
ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് നന്ദഗോപന്‍ വി ആണ്. ക്യാമറ: രവി ചന്ദ്രന്‍, എഡിറ്റര്‍: ആകാശ് ജോസഫ് വര്‍ഗ്ഗീസ്, ആര്‍ട്ട് ഡയറക്ടര്‍: നാഥന്‍, പ്രൊജക്റ്റ് ഡിസൈനര്‍: ഷംനാസ് എം അഷ്റഫ്, കോസ്റ്റ്യൂം ഡിസൈന്‍: ധന്യ ബാലകൃഷ്ണ, സഞ്ജയ് ഗുപ്ത, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി.കെ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോറിയോഗ്രഫി: സാന്‍ഡി, ഗാനരചന: വിനായക് ശശികുമാര്‍, സ്റ്റില്‍സ്: എസ് ബി കെ ഷുഹൈബ്, സൗണ്ട് ഡിസൈന്‍: അനെക്‌സ് കുര്യന്‍, സൗണ്ട് മിക്‌സിങ്: വിഷ്ണു സുജാതന്‍, വിഎഫ്എക്‌സ്: ഡോട്ട് വിഎഫ്എക്‌സ് സ്റ്റുഡിയോസ്, ഡിഐ: കളര്‍പ്ലാനറ്റ്, ചീഫ് അസോ. ഡയറക്ടര്‍: മനീഷ് ഭാര്‍ഗ്ഗവന്‍, അസോസിയേറ്റ് ഡയറക്ടര്‍: പ്രവീണ്‍ എസ് വിജയ്, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍: ജിബു.ജെടിടി, ഷിസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്, പബ്ലിസിറ്റി ഡിസൈന്‍സ്: ടെന്‍ പോയിന്റ്, വിതരണം: ജെവിജെ റിലീസ് ത്രൂ രാജ്‌സാഗര്‍ ഫിലിംസ്, ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍: ഫാര്‍സ് ഫിലിംസ്, പി ആര്‍ ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.
Bollywood singer Ankit Tiwary makes his malayalam entry with Shane Nigam starrer Haal.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates