ആലിയ മുതൽ ജാൻവി വരെ; കരൺ ജോഹർ ബോളിവുഡിന് സമ്മാനിച്ച താരങ്ങൾ

ബോളിവുഡി‌ലെ നിരവധി താരങ്ങളെയാണ് കരൺ അഭിനയ രം​ഗത്തേക്ക് കൈപിടിച്ചത്
karan johar
ആലിയ ഭട്ട്, കരണ്‍ ജോഹര്‍, ജാന്‍വി കപൂര്‍ഇന്‍സ്റ്റഗ്രാം

ബോളിവുഡിൽ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് കരൺ ജോഹർ. കൂടാതെ അദ്ദേഹത്തിന്റെ നിർമാണ കമ്പനിയായ ധർമ പ്രൊഡക്ഷനും നിരവധി വിജയ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ബോളിവുഡി‌ലെ നിരവധി താരങ്ങളെയാണ് കരൺ അഭിനയ രം​ഗത്തേക്ക് കൈപിടിച്ചത്. ബോളിവുഡിലെ താരറാണി ആലിയ ഭട്ട് മുതൽ ജാൻവി കപൂർ വരെ ഇതിൽ ഉൾപ്പെടും. കരൺ ജോഹർ സിനിമയിലേക്ക് കൊണ്ടുവന്ന താരങ്ങൾ ഇവരാണ്.

1. ആലിയ ഭട്ട്

alia bhatt
ആലിയ ഭട്ട്ഇന്‍സ്റ്റഗ്രാം

ബോളിവുഡിൽ ഏറ്റവും താരമൂല്യമുള്ള നായികയാണ് ആലിയ ഭട്ട്. കരൺ ജോഹർ സംവിധാനം ചെയ്ത 2012 ചിത്രം സ്റ്റുഡന്റ് ഓഫ് ദി ഇയറിലൂടെയാണ് താരം അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്. പ്രമുഖ സംവിധായകൻ മഹേഷ് ഭട്ടിന്റെ മകളാണ് ആലിയ. കരൺ ജോഹർ സംവിധാനം ചെയ്ത റോക്കി ഓർ റാണി കി പ്രേം കഹാനിയിലും താരം നായികയായി എത്തി.

2. വരുണ്‍ ധവാന്‍

varun dhawan
വരുണ്‍ ധവാന്‍

സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ സിനിമയിലൂടെ തന്നെയാണ് വരുണ്‍ ധവാനും സിനിമയിലേക്ക് ചുവടുവെക്കുന്നത്. സംവിധായകന്‍ ഡേവിഡ് ധവാന്റെ മകനാണ് വരുണ്‍. കരണ്‍ ജോഹറിന്റെ തന്നെ മൈ നെയിം ഈസ് ഖാനില്‍ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമ കരിയറിന് തുടക്കമിടുന്നത്. സ്റ്റുഡന്റ് ഓഫ് ദി ഇയറിന്റെ വിജയത്തിനു ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലാണ് താരം വേഷമിട്ടത്. ബവാലാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

3. സിദ്ധാര്‍ഥ് മല്‍ഹോത്ര

sidharth malhotra
സിദ്ധാര്‍ഥ് മല്‍ഹോത്ര

ആലിയയേയും വരുണിനേയും പോലെ സിദ്ധാര്‍ഥ് മല്‍ഹോത്രയും സിനിമയിലേക്ക് ചുവടുവെക്കുന്നത് സ്റ്റുഡന്റ് ഓഫ് ദി ഇയറിലൂടെയാണ്. സിനിമയില്‍ ഗോഡ്ഫാദര്‍മാരില്ലാതെ എത്തിയ സിദ്ധാര്‍ഥ് ആദ്യം മോഡലിങ്ങിലാണ് ഭാഗ്യം പരീക്ഷിച്ചത്. അനുഭവ് സിന്‍ഹയുടെ ഒരു സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ആ ചിത്രം നിന്നുപോയി. ഇതോടെയാണ് കരണ്‍ ജോഹറിന്റെ അസിസ്റ്റന്റായി സിദ്ധാര്‍ഥ് എത്തുന്നത്. ഇതിലൂടെയാണ് സ്റ്റുഡന്റ് ഓഫ് ദി ഇയറിലേക്ക് ചുവടുവെക്കുന്നത്. തുടര്‍ന്ന് നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചു.

4. അനന്യ പാണ്ഡെ

ananya pandey
അനന്യ പാണ്ഡെ

സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2 ലൂടെയാണ് അനന്യ പാണ്ഡ്യ സിനിമയിലേക്ക് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തത് കരണ്‍ ജോഹര്‍ അല്ലെങ്കിലും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയായി ധര്‍മ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചത്. ഇന്ന് ബോളിവുഡിലെ ഏറെ ആരാധകരുള്ള നടിയാണ് അനന്യ. നടന്‍ ചങ്കി പാണ്ഡെയുടെ മകളാണ്.

5. ജാന്‍വി കപൂര്‍

janhvi kapoor
ജാന്‍വി കപൂര്‍ഇന്‍സ്റ്റഗ്രാം

ധര്‍മ പ്രൊഡക്ഷന്‍ നിര്‍മിച്ച ധടക്കിലൂടെയാണ് ജാന്‍വി കപൂറിന്റെ അരങ്ങേറ്റം. താരറാണി ശ്രീദേവിയുടേയും നിര്‍മാതാവ് ബോണി കപൂറിന്റേയും മകളാണ് ജാന്‍വി. താരകുടുംബത്തില്‍ നിന്നെത്തിയ ജാന്‍വി വളരെ പെട്ടെന്നാണ് ബോളിവുഡിന്റെ മനം കവര്‍ന്നത്. തുടര്‍ന്ന് നിരവധി അഭിനയ പ്രാധാന്യമുള്ള സിനിമകളിലാണ് ജാന്‍വി വേഷമിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com