കൊൽക്കത്ത; ദി കശ്മീർ ഫയൽസ് സിനിമകണ്ട് മടങ്ങുമ്പോൾ തനിക്കു നേരെ ബോംബാക്രമണമുണ്ടായെന്ന ആരോപണവുമായി ബിജെപി എംപി. ബംഗാൾ എംപി ജനന്നാഥ് സര്‍ക്കാരാണ് ആരോപണവുമായി രംഗത്തെത്തിയത്. ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
കശ്മീര്‍ ഫയല്‍സ് സിനിമ കണ്ട് മടങ്ങുകയായിരുന്നു. ആ സമയമാണ് എന്റെ കാറിന് പിന്നില്‍ ബോംബാക്രമണം നടന്നത്. കഷ്ടിച്ചാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കാര്‍ വേഗതയില്‍ ഓടിയതിനാലാണ് ബോംബ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.- ജനന്നാഥ് സര്‍ക്കാര്‍ പറഞ്ഞു. ബംഗാളില്‍ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നും സംസ്ഥാനത്തെ ആക്രമണം അവസാനിപ്പിക്കാന്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തെക്കുറിച്ച് പറഞ്ഞ ചിത്രം രാജ്യത്ത് വലിയ ചർച്ചയ്ക്കാണ് വഴിതുറന്നത്. ചിത്രത്തെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി ഉൾപ്പടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ റിലീസിന് പിന്നാലെ സംവിധായകൻ വിവേക് അഗ്നിഹോത്രിയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കൂടാതെ ചിത്രത്തിന്റെ ടാക്സ് ഒഴിവാക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates