

ട്രെയിലറിന് പിന്നാലെ ആരാധകര്‍ക്ക് സര്‍പ്രൈസ് സമ്മാനവുമായി ധുരന്ധര്‍ 2 അണിയറ പ്രവര്‍ത്തകര്‍. മാര്‍ച്ച് 19ന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ പെയ്ഡ് പ്രിവ്യു മാര്‍ച്ച് 18 വൈകുന്നേരം മുതല്‍ ആരംഭിക്കും. 19 ന് ആഗോള തലത്തില്‍ റിലീസാകുന്ന സിനിമയുടെ പെയ്ഡ് പ്രിവ്യു ഇന്ത്യയില്‍ മാത്രമാണുള്ളത്.
പിന്നാലെ സിനിമയുടെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. ട്രെയിലറിലൂടെയാണ് ഈ സർപ്രെെസ് പുറത്തുവിട്ടത്. ഏരീസ് പ്ലസ്, പിവിആര്‍, സിനിമപോളീസ് തുടങ്ങിയ സ്‌ക്രീനുകളിലാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ബുക്ക്‌മൈ ഷോയിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഹിന്ദിയ്ക്ക് പുറമെ മലയാളം, തമിഴ് ഭാഷകളിലും ഇപ്പോള്‍ ബുക്ക് ചെയ്യാം.
അതേസമയം വന്‍ പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ആദ്യ ഭാഗം ബോളിവുഡിലെ എക്കാലത്തേയും വലിയ ഹിറ്റായിരുന്നു. എന്നാല്‍ രണ്ടാം ഭാഗം രണ്ടായിരം കോടി നേടിയാല്‍ പോലും ഞെട്ടേണ്ടതില്ലെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. ആദ്യഭാഗത്തേക്കാള്‍ ആക്ഷനും വയലന്‍സും നിറഞ്ഞതാണെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്.
അക്ഷയ് ഖന്നയുടെ റഹ്മാന്‍ ഡകെയ്ത്തിന്റെ മരണശേഷമുള്ള ലിയാരിയുടെ കഥയാണ് രണ്ടാ ഭാഗം പറയുന്നത്. രണ്‍വീര്‍ സിങിന്റെ കഥാപാത്രത്തിന്റെ ഭൂതകാലവും രണ്ടാം ഭാഗത്തില്‍ കാണാനാകും. സഞ്ജയ് ദത്ത്, അര്‍ജുന്‍ രാംപാല്‍, സാറ അര്‍ജുന്‍ തുടങ്ങിയവരും രണ്ടാം ഭാഗത്തിലുണ്ട്. ഇവര്‍ക്ക് പുറമെ ബോളിവുഡിലെ മുന്‍നിര നായകന്മാരില്‍ ഒരാള്‍ പ്രധാന വില്ലനായും എത്തുമെന്നാണ് കരുതപ്പെടുന്നത്. ആദിത്യ ധര്‍ ഒരുക്കുന്ന സിനമയുടെ നിര്‍മാണം ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേര്‍ന്നാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates