

വ്യാജ വാര്‍ത്തയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ആലിയ ഭട്ട്. താരത്തിന്റെ ബോട്ടോക്‌സ് ശസ്ത്രക്രിയ പാളിയെന്ന് പറഞ്ഞുകൊണ്ടായിരുന്നു വ്യാജ വാര്‍ത്ത പ്രചരിച്ചത്. കൂടാതെ തന്റെ ചിരിയേയും സംസാരരീതിയേയും വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകള്‍ക്കും താരം രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി. ഒരു തെളിവുമില്ലാതെയാണ് വ്യാജ വാര്‍ത്തകള്‍ കെട്ടച്ചമയ്ക്കുന്നതെന്നും താരം ആരോപിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം
ആലിയയുടെ കുറിപ്പ് വായിക്കാം
കോസ്‌മെറ്റിക് കറക്ഷനോ സര്‍ജറിയോ തെരഞ്ഞെടുക്കുന്നവരെ ഒരു രീതിയിലും ജഡ്ജ് ചെയ്യുന്നില്ല.- നിങ്ങളുടെ ശരീരം നിങ്ങളുടെ ഇഷ്ടം. പക്ഷേ ഇത് വൃത്തികേടിനേക്കാള്‍ അപ്പുറമാണ്. ഞാന്‍ ബോട്ടോക്‌സ് ചെയ്ത് പാളി എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു വിഡിയോ കറങ്ങി നടക്കുകയാണ്. എന്റെ ചിരി വിരൂപമാണെന്നും സംസാരം പ്രത്യേക തരത്തിലുമാണ് എന്നാണല്ലോ നിങ്ങള്‍ പറയുന്നത്. ഒരു മനുഷ്യന്റെ മുഖത്തോടുള്ള അതിരൂക്ഷമായ വിമര്‍ശനമാണ് അത്. ഇപ്പോള്‍ നിങ്ങള്‍ വളരെ ആത്മവിശ്വാസത്തോടെ ശാസ്ത്രീയമായി അവകാശപ്പെടുകയാണ് എന്റെ ഒരു ഭാഗം തളര്‍ന്നെന്ന്? നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്? ഒരു തെളിവുമില്ലാതെ ഇത്ര ഗൗരവകരമായ കാര്യം നിങ്ങള്‍ക്ക് എങ്ങനെയാണ് പറയാനാവുന്നത്.
എന്താണ് ഏറ്റവും മോശം കാര്യമെന്നു വെച്ചാല്‍, നിങ്ങള്‍ യുവാക്കളെ സ്വാധീനിക്കുകയാണ്. ഈ വൃത്തികേടുകളെല്ലാം അവര്‍ വിശ്വസിച്ചു പോയെക്കാം. നിങ്ങള്‍ എന്തിനാണ് ഇതെല്ലാം പറയുന്നത്. ക്ലിക്ക് ബൈറ്റിനു വേണ്ടിയോ? ശ്രദ്ധ കിട്ടാനോ? ഇതിലൊന്നും ഒരു അര്‍ത്ഥവും കാണുന്നില്ലല്ലോ.
സ്ത്രീകളെ വസ്തുവല്‍ക്കരിക്കുകയും ജഡ് ചെയ്യുകയും ചെയ്യുന്നതിനെക്കുറിച്ച് നമുക്ക് സംസാരിക്കാം. നമ്മുടെ മുഖവും ശരീരവും വ്യക്തി ജീവിതവും എല്ലാം വിമര്‍ശിക്കപ്പെടുകയാണ്. മൈക്രോസ്‌കോപ്പിലൂടെ നോക്കി ഇങ്ങനെ വലിച്ചുകീറാതെ ഓരോ വ്യക്തികളേയും ആഘോഷിക്കണം. ഇത്തരം വിമര്‍ശനങ്ങള്‍ ആളുകളെ വളരെ മോശമായി ബാധിക്കും. ഇതില്‍ ഏറ്റവും വിഷമമുള്ള കാര്യം എന്താണെന്നോ? നിരവധി വിമര്‍ശനങ്ങള്‍ വരുന്നത് സ്ത്രീകളില്‍ നിന്നാണ്. ജീവിക്കൂ ജീവിക്കാന്‍ അനുവദിക്കൂ എന്നതിന് എന്താണ് സംഭവിച്ചത്. എല്ലാവര്‍ക്കും അവരുടേതായ ഇഷ്ടങ്ങളില്ലേ? പരസ്പരം വലിച്ചുകീറുന്നതിന്റെ ഭാഗമാവുകയാണോ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates