shine tom chacko and thanuja
ഷൈനും തനൂജയുംഇൻസ്റ്റഗ്രാം

വേർപിരിഞ്ഞെന്ന് വാർത്തകൾ; ഷൈനിനെ ചുംബിക്കുന്ന ചിത്രവുമായി തനൂജയുടെ മറുപടി

തനൂജയുമായി ഷൈൻ വേർപിരിഞ്ഞു എന്നായിരുന്നു അഭ്യഹങ്ങൾ
Published on

കഴിഞ്ഞ കുറച്ചു ദിവസമാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ് ഷൈൻ ടോം ചാക്കോയുടെ പ്രണയവിശേഷം. ഭാവിവധു തനൂജയുമായി താരം വേർപിരിഞ്ഞു എന്നായിരുന്നു അഭ്യഹങ്ങൾ. ഷൈനിനൊപ്പമുള്ള ചില ചിത്രങ്ങൾ തനൂജ ഇൻസ്റ്റ​ഗ്രാമിൽ നീക്കിയതാണ് ഇങ്ങനെയൊരു പ്രചാരണത്തിന് കാരണമായത്. എന്നാൽ എല്ലാ അഭ്യൂഹങ്ങൾക്കും ഒറ്റ ചിത്രം കൊണ്ട് മറുപടി നൽകിയിരിക്കുകയാണ് തനൂജ.

ഷൈനിന്റെ കവിളിൽ ചുംബിക്കുന്നതിന്റെ ചിത്രമാണ് തനൂജ പോസ്റ്റ് ചെയ്തത്. ഷൈൻ ടോം ചാക്കോയെ ടാ​ഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്. എന്തായാലും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് ചിത്രം. ഇരുവരേയും ഒന്നിച്ച് കാണാൻ തന്നെ മനോഹ​രമാണ് എന്നാണ് കമന്റുകൾ. ഹേറ്റേഴ്സ് രണ്ട് സ്റ്റെപ്പ് മാറി നിൽക്കണം എന്നു പറയുന്നവരുണ്ട്. ഇതൊന്നും മര്യാദയ്ക്ക് പോകില്ല എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ വളഞ്ഞു പോകാം എന്നാണ് തനൂജ ഇതിന് മറുപടി നൽകിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഷൈൻ ടോമിനൊപ്പമുള്ള ചില ചിത്രങ്ങൾ തനൂജ ഇൻസ്റ്റഗ്രാം പേജിൽ നിന്നും നീക്കം ചെയ്തതോടെയാണ് ഇരുവരും പിരിഞ്ഞുവെന്ന തരത്തിൽ വാർത്തകൾ വന്നത്. വിവാഹനിശ്ചയ ചിത്രങ്ങളും നീക്കിയിരുന്നു. ഇതിനു പിന്നാലെ ഇവരെ പരിഹസിച്ചുകൊണ്ട് നിരവധി കമന്റുകളെത്തി. ഇവർ വിവാഹത്തിനു മുമ്പ് തന്നെ പിരിയുമെന്നത് നേരത്തെ ഉറപ്പായിരുന്നുവെന്നും വിചാരിച്ചതുപോലെ തന്നെ സംഭവിച്ചുവെന്നുമായിരുന്നു പരിഹാസ കമന്റുകൾ. ഈ കഴിഞ്ഞ ജനുവരി ഒന്നാം തീയതി ആയിരുന്നു ഷൈൻ ടോം ചാക്കോയുടെയും തനൂജയുടെയും വിവാഹ നിശ്ചയം. വിവാഹം ഈ വർഷം ഉണ്ടായേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com