ബ്രിട്ടീഷ് റെയില്‍വേയുടെ വാര്‍ഷികത്തിന് ബോളിവുഡിന് എന്തു കാര്യം?; 'കം ഫാള്‍ ഇന്‍ ലവ്'

ഇന്ത്യ - ബ്രിട്ടണ്‍ സാംസ്‌കാരിക സഹകരണം എന്ന നിലയിലായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക.
come fall in love - the ddlj musical
SM ONLINE
Updated on
1 min read

ബ്രിട്ടീഷ് റെയില്‍വേയിലെയും ഇന്ത്യന്‍ സിനിമയിലെയും നാഴികകല്ലുകള്‍, ഇംഗ്ലണ്ടിലെ ആധുനിക റെയില്‍വേ സംവിധാനത്തിന്റെ 200 വാര്‍ഷികം 'ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ'യുടെ 30 വാര്‍ഷികത്തോട് ചേര്‍ത്ത് വച്ച് ആഘോഷിക്കുന്നു. പ്രശസ്ത ബോളിവുഡ് സിനിമ നിര്‍മാണ കമ്പനിയായ യഷ് രാജ് ഫിലിംസുമായി കൈകോര്‍ത്താണ് ബ്രിട്ടണ്‍ റെയില്‍ വേ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ഷാരൂഖ് - കാജോള്‍ ജോഡികള്‍ ബോളിവുഡിന്റെ മനം കവര്‍ന്ന ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ (ഡിഡിഎല്‍ജെ) എന്ന സിനിമയുടെ 30 വര്‍ഷങ്ങളുമായി ബന്ധപ്പെട്ടാണ് പ്രണയം വിഷയമാക്കിയുള്ള ആഘോഷം. ഇന്ത്യ - യു കെ സാംസ്‌കാരിക സഹകരണം എന്ന നിലയിലായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക.

മെയ് മാസത്തില്‍ നടക്കുന്ന 'കം ഫാള്‍ ഇന്‍ ലവ്' ദി ഡിഡിഎല്‍ജെ മ്യൂസിക്കല്‍ എന്ന സ്റ്റേജ് പ്രീമിയര്‍ ഷോയാണ് ഇതിലെ പ്രധാനം. 'യഷ് രാജ് ഫിലിംസുമായുള്ള പങ്കാളിത്തത്തില്‍ ലോകമെമ്പാടുമുള്ള റെയില്‍വേ നെറ്റ് വര്‍ക്കിന്റെ സ്വാധീനവും പ്രണവും ആഷോഷിക്കാന്‍ കഴിയുന്നു എന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് യുകെ റെയില്‍വേ 200 പരിപാടിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുസെയ്ന്‍ ഡൊണലി വ്യക്തമാക്കുന്നു. ട്രെയിന്‍ യാത്രയുടെ പശ്ചാത്തലത്തില്‍ അതിമനോഹരമായ പ്രണയ കഥ പറഞ്ഞ ഡിഡിഎല്‍ജെയുടെ മുപ്പതാം വാര്‍ഷിക ആഘോഷത്തിന് ഒപ്പം യു കെ അതിന്റെ വേനല്‍ക്കാല ആഘോഷങ്ങള്‍ക്ക് കൂടി തുടക്കം കുറിക്കുകയാണെന്നും അവര്‍ പറയുന്നു.

come fall in love - the ddlj musical
'കം ഫാള്‍ ഇന്‍ ലവ്?' ദി ഡിഡിഎല്‍ജെ മ്യൂസിക്കല്‍ പ്രീമിയര്‍Social media

'കം ഫാള്‍ ഇന്‍ ലവ്?' ദി ഡിഡിഎല്‍ജെ മ്യൂസിക്കല്‍ പ്രീമിയറിന്റെ ആദ്യ ഷോ മെയ് 29ന് മാഞ്ചസ്റ്ററില്‍ നടക്കും. ആദിത്യ ചോപ്രയാണ് ദി ഡിഡിഎല്‍ജെ മ്യൂസിക്കല്‍ പ്രീമിയറിന്റെയും സംവിധായകന്‍. പരിപാടിയില്‍ സിമ്രാനും റോജറുമായി അഭിനേതാക്കളായ ജെന പാണ്ഡ്യയും ആഷ്ലി ഡേയും അഭിനയിക്കും. വിശാല്‍ ദദ്ലാനി, ഷെയ്ഖര്‍ റാവ്ജിയാനി എന്നിവരുടെ സംഗീതവും നെല്‍ ബെഞ്ചമിന്റെ വരികളും ഉള്‍പ്പെടുന്ന 18 ഇംഗ്ലീഷ് ഗാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒറിജിനല്‍ സ്‌കോറും ദി ഡിഡിഎല്‍ജെ മ്യൂസിക്കല്‍ പ്രീമിയറില്‍ ഉണ്ടാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com