

ഹൈദരാബാദ്: പവൻ കല്യാൺ സിനിമയുടെ റീ-റിലീസ് തിയറ്ററിൽ തീ കത്തിച്ച് ആഘോഷിച്ച് ആരാധകർ. 2012-ൽ പുരി ജഗനാഥ് സംവിധാനം ചെയ്ത ക്യാമറമാൻ ഗംഗാതോ രാംബാബു എന്ന ചിത്രം ആന്ധ്രയിലെ നന്ദ്യാലയിലെ തിയറ്ററിൽ റീ-റിലീസ് ചെയ്‌തപ്പോഴായിരുന്നു ആരാധകരുടെ അതിരുകടന്ന ആഘോഷം.
പവൻ കല്യാൺ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നതിന് പിന്നാലെ ഒരു കൂട്ടം യുവാക്കൾ തിയറ്ററിനുള്ളിൽ തീ കത്തിച്ച് ചുറ്റും നൃത്തം ചെയ്യുന്ന കാഴ്ച സോഷ്യൽമീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തീ ആളിപ്പടരുമ്പോഴും ആരാധകർ ചുറ്റും നൃത്തം ചെയ്യുന്നത് വിഡിയോയിൽ കാണാം. തിയറ്റർ ഉടമയ്‌ക്ക് വലിയ നാശനഷ്ടമാണ് സംഭവിച്ചത്. എന്നാൽ ഇവർക്കെതിരെ പരാതി നൽകിയോ അറസ്റ്റ് ചെയ്തോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതാദ്യമായല്ല പവൻ കല്യാണിൻ്റെ ആരാധകർ തീയറ്ററിനുള്ളിൽ അക്രമം അഴിച്ചുവിടുന്നത്. കഴിഞ്ഞ വർഷം സങ്കേതിക തകരാർ മൂലം സിനിമ നിർത്തിയതിന് വിജയവാഡയിലെ ഒരു തിയറ്റർ ആരാധകർ അടിച്ചു തകർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates