'ഗാനഗന്ധര്‍വ്വന്‍റെ വസതിയില്‍'; അമേരിക്കയില്‍ പോയി യേശുദാസിനെ സന്ദർശിച്ച് മോഹൻലാൽ

അമേരിക്കന്‍ സന്ദര്‍ശനത്തിനെ സൗഹൃദം പങ്കുവെച്ച് മോഹന്‍ലാലും യേശുദാസും
യേശുദാസും മോഹന്‍ലാലും
യേശുദാസും മോഹന്‍ലാലും ഫെയ്സ്ബുക്ക്
Updated on: 
1 min read

നടന്‍ മോഹന്‍ലാലും ഗായകന്‍ യേശുദാസും നീണ്ട ഇടവേളയ്ക്ക് ശേഷം ഒറ്റ ഫ്രെയിമില്‍. അമേരിക്കന്‍ യാത്രക്കിടെ പകര്‍ത്തിയ ചിത്രം മോഹന്‍ലാലാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. ചിത്രം ഇതിനോടകം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

പിന്നണി ഗാനരംഗത്തു നിന്ന് ഇടവേളയെടുത്ത് ഗാനഗന്ധര്‍വ്വന്‍ കുടുംബസമേതം അമേരിക്കയിലാണ് ഏറെക്കാലമായി താമസം. അമേരിക്കന്‍ സന്ദര്‍ശനത്തിനെ മോഹന്‍ലാല്‍ യേശുദാസിന്‍റെ വസതിയിലെത്തി അദ്ദേഹത്തെ കാണുകയായിരുന്നു. "ഗാനഗന്ധർവൻ്റെ വസതിയിൽ... പ്രിയപ്പെട്ട ദാസേട്ടനെ, അദ്ദേഹത്തിൻ്റെ അമേരിക്കയിലെ വീട്ടിൽ ചെന്ന് കാണാൻ കഴിഞ്ഞ സന്തോഷത്തിൽ" എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

യേശുദാസും മോഹന്‍ലാലും
പ്രണയദിനം കളറാക്കാന്‍ മീര ജാസ്മിന്റെ 'ക്വീന്‍ എലിസബത്ത്'; 'കേരള സ്റ്റോറി'യും വരുന്നു: ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍

നിലവില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കിലാണ് താരം ഇപ്പോള്‍. ത്രീഡി ചിത്രമായൊരുങ്ങുന്ന ബറോസിന്റെ സംഗീതത്തിന്റെയും സൗണ്ടിന്റെയും ജോലികൾ ഇവിടെയാണ് നടക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER