'നിവിന്‍, നീ ഇപ്പോള്‍ എന്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എനിക്ക് ചിന്തിക്കാന്‍ പോലുമാകുന്നില്ല'; കുറിപ്പുമായി ദുല്‍ഖര്‍

ബാംഗളൂര്‍ ഡേയ്‌സിലും വിക്രമാദിത്യനിലും ഷാബുവിനൊപ്പം ദുല്‍ഖര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്
ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളിയും ഷാബുവും/ ഫേയ്‌സ്ബുക്ക്
ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളിയും ഷാബുവും/ ഫേയ്‌സ്ബുക്ക്
Updated on
1 min read


മേക്കപ്പ് ആര്‍ട്ടിസ്റ്റും നിവിന്‍ പോളിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റുമായിരുന്ന ഷാബു പുല്‍പ്പള്ളിയുടെ അപ്രതീക്ഷിത മരണമേല്‍പ്പിച്ച ഞെട്ടലിലാണ് മലയാള സിനിമാ ലോകം. ക്രിസ്മസ് സ്റ്റാര്‍ തൂക്കുന്നതിനായി കയറിയ ഷാബു മരത്തില്‍ നിന്ന് വീണാണ് മരിച്ചത്. ഷാബുവിന് ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. 

ബാംഗളൂര്‍ ഡേയ്‌സിലും വിക്രമാദിത്യനിലും ഷാബുവിനൊപ്പം ദുല്‍ഖര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ ഓര്‍ന്ന എന്നുമുണ്ടാകുമെന്നാണ് താരം കുറിക്കുന്നത്. ഷൂട്ടിങ് സെറ്റില്‍ തങ്ങളുടെ സഹായികളായി കൂടെയുള്ളവര്‍ കുടുംബമാണെന്നും നിവിന്‍ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. 

ദുല്‍ഖര്‍ സല്‍മാന്റെ കുറിപ്പ്

ഷാബു പുല്‍പ്പള്ളിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ അദ്ദേഹത്തിന് കുടുംബത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നു. ബാംഗളൂര്‍ ഡേയ്‌സിലും വിക്രമാദിത്യനിലും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചത് എന്നും എന്റെ മനസിലുണ്ടാകും. ബുദ്ധിമുട്ടേറിയ സമയത്തെ മറികടക്കാനുള്ള ധൈര്യം അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഷൂട്ടിങ്ങിന് ഇടയില്‍ ഞങ്ങളെ സഹായിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നവരെല്ലാം ഞങ്ങള്‍ക്ക് കുടുംബമാണ്. നീ എന്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എനിക്ക് ചിന്തിക്കാന്‍ പോലുമാകുന്നില്ല നിവിന്‍. ഈ നഷ്ടം നികത്താനാവാത്തതാണെന്ന് എനിക്ക് അറിയാം. നിനക്കും റിന്നയ്ക്കും സ്‌നേഹവും പ്രാര്‍ത്ഥനയും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com