'കറുത്തിരിക്കുന്നത് കൊണ്ട് തമിഴില്‍ രക്ഷപ്പെടും'; കാണാന്‍ കൊള്ളാമെന്ന് ആദ്യം പറഞ്ഞത് കാമുകി: ചന്തു സലിംകുമാര്‍

കാണാന്‍ കൊള്ളില്ല എന്ന് കേട്ട് വളര്‍ന്ന ഒരാള്‍
Chandu Salimkumar
Chandu Salimkumarഇന്‍സ്റ്റഗ്രാം
Updated on
2 min read

നിറത്തിന്റെ പേരില്‍ കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ടെന്ന് നടന്‍ ചന്തു സലിംകുമാര്‍. നടനാകണമെന്ന് പറയുമ്പോള്‍ പലരും കളിയാക്കിയിട്ടുണ്ട്. എന്നാല്‍ തന്റെ കാമുകി നല്‍കിയ ആത്മവിശ്വാസമാണ് തന്നെ നടനാക്കിയതെന്നും ചന്തു സലിംകുമാര്‍ പറയുന്നു. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചന്തു സലിംകുമാര്‍ മനസ് തുറന്നത്.

Chandu Salimkumar
അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി നെറ്റ്ഫ്ളിക്‌സില്‍ നിന്നും നീക്കം ചെയ്തു; കാരണം ഇളയരാജയുടെ പരാതി

''ചെറുപ്പത്തില്‍ രൂപത്തിന്റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. കാണാന്‍ കൊള്ളില്ല എന്ന് കേട്ട് വളര്‍ന്ന ഒരാള്‍ ആയതിനാല്‍ നടനാകാന്‍ കഴിയില്ലെന്നാണ് കരുതിയത്. നടനാകാന്‍ സൗന്ദര്യം വേണം എന്നൊരു ചിന്തയുണ്ട്. അത് കേട്ട് കേട്ട് കേട്ടാണ് വളര്‍ന്നാണ്. നടനാകണം എന്ന് പറയുമ്പോള്‍ തമിഴ് സിനിമയില്‍ ഭാവിയുണ്ട് എന്നാകും പറയുക. അത് ഞാന്‍ രക്ഷപ്പെടണം എന്നു കരുതി പറയുന്നതല്ല. കറുത്തവനാണ്, കറുത്തവര്‍ തമിഴ് സിനിമയിലാണ് വരേണ്ടത് എന്നൊരു പൊതുബോധത്തിന്റെ ഭാഗമാണ്'' എന്നാണ് ചന്തു പറയുന്നത്.

Chandu Salimkumar
നല്ല ശ്രമങ്ങളെ മലയാളി എന്നും അംഗീകരിക്കും; നമ്മളേക്കാള്‍ ബുദ്ധിയുള്ളവർ; അവരാണ് ഞങ്ങളുടെ ധൈര്യം: ദുല്‍ഖര്‍

''അതിലൂടെ വളര്‍ന്നു വന്നൊരാള്‍ ആയതിനാല്‍ നടനാകാന്‍ പറ്റും എന്നൊരു ചിന്തയുണ്ടായിരുന്നില്ല. കണ്ണാടിയിലൊക്കെ നോക്കി അഭിനയിച്ചു നോക്കുമ്പോഴും ഇതെല്ലാം കേട്ട് വളര്‍ന്നതിനാല്‍ എനിക്ക് ഒരിക്കലും തൃപ്തി ലഭിച്ചിരുന്നില്ല. എങ്ങനെയൊക്കെ കരഞ്ഞാലും കാണാന്‍ കൊള്ളില്ല. എനിക്ക് എന്നെ കാണാന്‍ ഇഷ്ടമല്ലാതായി. അങ്ങനൊരു ഘട്ടത്തിലാണ് കോളജില്‍ വച്ച് ആദ്യമായൊരു പ്രണയമുണ്ടാകുന്നത്'' ചന്തു പറയുന്നു.

''ആദ്യമായി എന്നെ കാണാന്‍ കൊള്ളാം എന്ന് പറയുന്നത് ആ കുട്ടിയാണ്. അത് കേട്ടപ്പോള്‍ ആത്മവിശ്വാസം തോന്നി. പ്രണയിക്കുന്നവര്‍ അങ്ങോട്ടും ഇങ്ങോട്ടും കാണാന്‍ കൊള്ളാമെന്ന് പറയുമല്ലോ. എങ്കിലും അതൊരു ആത്മവിശ്വാസം നല്‍കി. സിനിമയില്‍ അഭിനയിച്ചാല്‍ നന്നാകുമെന്ന് ആദ്യമായി പറയുന്നത് ആ കുട്ടിയാണ്''.

ചെറുപ്പം മുതലേ തള്ളി ജീവിക്കുന്നയാളാണ് ഞാന്‍. എന്റെ ആഗ്രഹങ്ങളൊക്കെ വലുതായിരുന്നു. കോളജില്‍ പഠിക്കുമ്പോള്‍ എന്റെ ആഗ്രഹം ഓസ്‌കര്‍ വാങ്ങണം എന്നായിരുന്നു. അതിനായി സ്‌ക്രീന്‍ റൈറ്റിങ് പഠിക്കാനാണ് ലിറ്ററേച്ചര്‍ എടുത്തത് എന്നായിരുന്നു പറഞ്ഞിരുന്നത്. സാധാരണ ഞാന്‍ ഓസ്‌കര്‍ എന്ന് പറയുമ്പോള്‍ എല്ലാവരും ചിരിക്കും. പക്ഷെ ആ കുട്ടി മാത്രം ചിരിച്ചില്ല. ഒരു ദിവസം കിട്ടും എന്നൊരു വിശ്വാസം തന്നു. എന്റെ ജീവിതത്തില്‍ അമ്മയ്ക്ക് ശേഷം എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള വ്യക്തിയാണ് ആ കുട്ടിയെന്നും ചന്തു പറയുന്നു.

ചെറുപ്പം മുതല്‍ ബുള്ളിയിങിലൂടെ തളര്‍ത്തിയ ഒരാളാണ് ഞാന്‍. പക്ഷെ ഇപ്പോള്‍ ഇതൊന്നും എന്നെ തളര്‍ത്തില്ല. ഞാന്‍ ഇതൊക്കെ കണ്ടാണ് വളര്‍ന്നത്. അച്ഛനെ തെറി പറയുന്നത് കണ്ടാണ് വളര്‍ന്നത്. ഇതൊന്നും എന്നെ ബാധിക്കുന്നതല്ല. ഇനിയാര്‍ക്കും കളിയാക്കി തളര്‍ത്താനാകില്ല. തോല്‍ക്കാത്ത ചന്തുവെന്ന് വേണമെങ്കില്‍ പറയാം എന്നും ചന്തു സലിംകുമാര്‍ പറയുന്നു.

Summary

Chandu Salimkumar opens up about the bulliying he faced for his skin colour. His college girlfriend gave him the confidence to be an actor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com