അച്ഛന്റെ കാൽ തൊട്ട് അനു​ഗ്രഹം വാങ്ങി ചന്തു; 'ആ നോട്ടം കണ്ടിട്ട് കണ്ണു നിറയുന്നുവെന്ന്' കമന്റുകൾ

ഒരു ചുവന്ന ഹാർട്ട് ഇമോജിക്കൊപ്പമാണ് ചന്തു ഫോട്ടോ പങ്കുവച്ചത്.
Chandu Salimkumar, Salimkumar
Chandu Salimkumar, Salimkumarഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

അച്ഛൻ സലിം കുമാറിനൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് അദ്ദേഹത്തിന്റെ മകനും നടനുമായ ചന്തു. അച്ഛന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുന്ന ചന്തുവിനെയാണ് ഫോട്ടോയിൽ കാണാനാവുക. പരസ്പരം വളരെ സ്നേഹത്തോടെയുള്ള നോട്ടം കൈമാറുന്ന അച്ഛനെയും മകനെയും ഫോട്ടോയിൽ കാണാൻ കഴിയും.

Chandu Salimkumar, Salimkumar
'എനിക്ക് വളരെ ചീപ്പ് ആയി തോന്നുന്നു'; ആ സീനിൽ മഴ നനയാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ ബിജുവേട്ടൻ പറഞ്ഞതിങ്ങനെയാണ്

ഒരു ചുവന്ന ഹാർട്ട് ഇമോജിക്കൊപ്പമാണ് ചന്തു ഫോട്ടോ പങ്കുവച്ചത്. പ്രശസ്ത സംവിധായകൻ ലാൽ ജോസ് ആണ് ഈ മനോഹരമായ ചിത്രം പകർത്തിയത്. ലാൽ ജോസിന്റെ ‘മ്യാവു’ എന്ന സിനിമയുടെ സെറ്റിലെത്തിയപ്പോൾ എടുത്ത ചിത്രമാണിത്. ചിത്രത്തിൽ അച്ഛന്റെ കാൽ തൊട്ട് വണങ്ങുന്ന ചന്തുവിന്റെ മുഖത്തെ ബഹുമാനവും, മകനെ നോക്കി പുഞ്ചിരിക്കുന്ന സലിം കുമാറിന്റെ വാത്സല്യവും വ്യക്തമായി കാണാം.

Chandu Salimkumar, Salimkumar
'സ്‌ക്രീനിന് പുറത്ത്, നിഷ്‌കളങ്കത എപ്പോഴും കണ്ണുകളിൽ സൂക്ഷിക്കുന്ന സുഹൃത്ത്'; ഉണ്ണി മുകുന്ദനെക്കുറിച്ച് പ്രാചി തെഹ്‌ലാൻ

ചന്തുവിന്റെ പോസ്റ്റിന് താഴെ സിനിമാ ലോകത്തെ പ്രമുഖരുൾപ്പെടെ നിരവധി പേരാണ് സ്നേഹം അറിയിച്ച് എത്തിയിരിക്കുന്നത്. ദുൽഖർ സൽമാൻ, നസ്‌ലിൻ, സൗബിൻ ഷാഹിർ, കല്യാണി പ്രിയദർശൻ, ടൊവിനോ തോമസ്, രജിഷ വിജയൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. ജൂൺ ആറിനായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് സലിം കുമാർ അന്തരിച്ചത്.

Summary

Chandu Salimkumar share a photo with his father Salimkumar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com