

നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌യുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. വിജയ്‌യുടെ ജന്മദിനത്തില്‍ ആരാധകര്‍ കാത്തിരുന്നത് നടി തൃഷയുടെ പോസ്റ്റിന് വേണ്ടിയായിരുന്നു. കാത്തിരിപ്പിനൊടുവില്‍ വിജയ്‌ക്കൊപ്പമുള്ള ചിത്രം തന്നെ തൃഷ പങ്കുവച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രവും തൃഷയുടെ വാക്കുകളും വൈറലാവുകയം ചെയ്തു.
വിജയ്ക്കുള്ള തൃഷയുടെ ജന്മദിനാശംസയ്ക്ക് നടി ചാര്‍മി കൗര്‍ നല്‍കിയ കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ലോകത്തെ ചര്‍ച്ചാ വിഷയം. 'പ്യുവര്‍ ഗോള്‍ഡ് കപ്പിള്‍' എന്നായിരുന്നു ചാര്‍മിയുടെ കമന്റ്. വിജയ് യേയും തൃഷയേയും ചാര്‍മി കപ്പിള്‍ എന്ന് വിളിച്ചതാണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചാര്‍മി ഇരുവരേയും ദമ്പതികള്‍ എന്ന അര്‍ത്ഥത്തിലാണോ കപ്പിളെന്ന് വിളിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
നേരത്തെ തൃഷയുടെ ജന്മദിനത്തിലുള്ള ചാര്‍മിയുടെ കമന്റും വൈറലായിരുന്നു. വിജയ് തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ വിജയിച്ച ദിവസം തന്നെയായിരുന്നു തൃഷയുടെ ജന്മദിനം. അന്ന് ചാര്‍മി തൃഷയെ വിശേഷിപ്പിച്ചത് ഭാഗ്യത്തിന്റെ പ്രതീകം എന്നായിരുന്നു. ചരിത്ര പുസ്തകത്തില്‍ തൃഷയുടെ ജന്മദിനം വിജയം എന്ന് രേഖപ്പെടുത്തണമെന്നും ചാര്‍മി പറഞ്ഞിരുന്നു. വിജയ്-തൃഷ പ്രണയ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ചാര്‍മിയുടെ കമന്റുകള്‍.
നേരത്തെ മനോഹരമായൊരു ചത്രം പങ്കുവച്ചുകൊണ്ട് തൃഷ വിജയ്ക്ക് ആശംസ നേര്‍ന്നത്. എല്ലാം അര്‍ഥവത്താക്കുന്ന വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് തൃഷ കുറിച്ചത്. കേക്കും താരവുമുള്ള ചിത്രമായതിനാല്‍ നടിക്കൊപ്പമായിരുന്നോ വിജയ്‌യുടെ പിറന്നാള്‍ ആഘോഷം എന്ന ചോദ്യവുമായി ആരാധകരുമെത്തി. വിജയ് യുടെ 52-ാം പിറന്നാല്‍ ദിനത്തില്‍ പതിവ് തെറ്റിച്ച് തൃഷ ആശംസ അറിയിക്കാന്‍ വൈകിയത് നേരത്തെ ഇരുവരും അകല്‍ച്ചയിലാണോ എന്ന അഭ്യൂഹം പരക്കാന്‍ കാരണമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates