'എന്തായാലും ​ഗില്ലി ബാലയുടെ അത്ര കോമാളി ആയിട്ടില്ല വാൾട്ടർ'; ചർച്ചയായി 'ചത്താ പച്ച'യിലെ മമ്മൂട്ടിയുടെ കാമിയോ റോൾ

എന്നാൽ പിന്നീടങ്ങോട്ട് യാതൊരു ഇംപാക്ടും വാൾട്ടറിന് ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നാണ് പലരും പറയുന്നത്.
Bha Bha Ba, Chatha Pacha
Bha Bha Ba, Chatha Pachaഫെയ്സ്ബുക്ക്
Updated on
1 min read

മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ മുന്നേറുകയാണ് അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചത്താ പച്ച. ഡബ്ല്യുഡബ്ല്യുഇയെ അടിസ്ഥാനമാക്കിയൊരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടി ​ഗസ്റ്റ് റോളിൽ എത്തുന്നു എന്നതും സിനിമയുടെ ഹൈപ്പ് കൂട്ടിയിരുന്നു. അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ‌ ഷൗക്കത്ത് എന്നിവരുടെ റോൾ മോഡലായ ബുള്ളറ്റ് വാൾ‌ട്ടർ എന്ന റെസ്‌ലറായാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്.

പത്ത് മിനിറ്റാണ് മമ്മൂട്ടി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പ്രേക്ഷകരെ ഒന്നടങ്കം ആവേശം കൊള്ളിക്കുന്ന തരത്തിലുള്ള ഇൻട്രോ ആയിരുന്നു മമ്മൂട്ടിയുടേത്. എന്നാൽ പിന്നീടങ്ങോട്ട് യാതൊരു ഇംപാക്ടും വാൾട്ടറിന് ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നാണ് പലരും പറയുന്നത്. സിങ്ക് സൗണ്ടിലുള്ള ഡയലോ​ഗ് ഡെലിവറിയും ഒട്ടും ചേരാത്ത കോസ്റ്റ്യൂമും വി​ഗുമെല്ലാം വാൾട്ടറിന്റെ ഇംപാക്ട് കളഞ്ഞുവെന്നാണ് സിനിമ കണ്ട പലരും അഭിപ്രായപ്പെടുന്നത്.

Bha Bha Ba, Chatha Pacha
ഇത് ഞാനെവിടെയോ...? ആര്യന്‍ ഖാന്റെ സീരീസ് ആ മലയാള സിനിമയില്‍ നിന്നും അടിച്ചുമാറ്റിയതോ? ചര്‍ച്ചയായി കണ്ടെത്തല്‍

അടുത്തിടെ പുറത്തിറങ്ങിയ ഭഭബ എന്ന സിനിമയിലെ മോഹൻലാലിന്റെ അതിഥി വേഷമായ ​ഗില്ലി ബാലയുമായും താരതമ്യം നടത്തുന്നുണ്ട് സിനിമാ പ്രേക്ഷകർ. 'ശരിക്കും ഒരു ആവശ്യം ഇല്ലാത്ത കാമിയോ', ​'എന്തായാലും ​ഗില്ലി ബാലയുടെ അത്ര കോമാളി ആയിട്ടില്ല വാൾട്ടർ'- എന്നൊക്കെയാണ് സിനിമ കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

Bha Bha Ba, Chatha Pacha
ഓസ്‌കറിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു; നോമിനേഷന്‍ പട്ടികയില്‍ നിന്ന് 'ഹോംബൗണ്ട്' പുറത്ത്

അതോടൊപ്പം അസുഖം ഭേദമായതിന് ശേഷം മമ്മൂട്ടി ആ​ദ്യം ചെയ്ത ചിത്രമാണെന്നും അതിന്റെ അവശത മുഖത്ത് പ്രകടമായിരുന്നുവെന്നും ചിലർ പറയുന്നു. അതേസമയം മമ്മൂട്ടിയ്ക്ക് പകരം ബാബു ആന്റണി ചെയ്തിരുന്നുവെങ്കിൽ‌ പിന്നെയും ഭേദമായിരുന്നേനെ എന്ന് പറയുന്നവരും കുറവല്ല. നവാ​ഗതനായ അദ്വൈത് നായരാണ് ചത്താ പച്ച സംവിധാനം ചെയ്തിരിക്കുന്നത്.

Summary

Cinema News: Chatha Pacha movie Mammootty cameo role social media reactions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com