പ്രതിഫലം ചോദിച്ചത് ആറ് ലക്ഷം, അഡ്വാൻസ് വാങ്ങി കബളിപ്പിച്ചു; നടൻ ശ്രീനാഥ് ഭാസിക്കെതിരെ പരാതി 

ശ്രീനാഥ് ഭാസി ക്ലബ്ബിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോപണം
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

പണം വാങ്ങിയിട്ടും പരിപാടിക്ക് എത്തിയില്ലെന്നാരോപിച്ച് നടൻ ശ്രീനാഥ് ഭാസിക്കെതിരെ പരാതി. കഴിഞ്ഞ 14ന് ആലപ്പുഴ ക്യാബിനറ്റ് സ്പോർട്സ് സിറ്റിയുടെ ടർഫ്, ടീ പോയിന്റ് കഫെ ഉദ്ഘാടനം ചെയ്യാനായി ശ്രീനാഥ് ഭാസിയെ ക്ഷണിച്ചിരുന്നു. ചടങ്ങിൽ എ എം ആരിഫ് എം പി, എം എൽ എമാർ തുടങ്ങിയവരെ പങ്കെടുപ്പിക്കാനുള്ള ക്രമീകരണവും ഏർപ്പെടുത്തി.   

താരം ആറ് ലക്ഷം രൂപ പ്രതിഫലമായി ആവശ്യപ്പെട്ടതിൽ 4 ലക്ഷം മുൻക്കൂറായി നൽകുകയും ബാക്കി തുക ഉദ്ഘാടന ദിവസവം കൈമാറാമെന്നുമായിരുന്നു ധാരണ. എന്നാൽ പരിപാടിക്ക് ഒരു ദിവസം മുൻപ് യുകെയിൽ ആണെന്നും മറ്റൊരു ദിവസത്തേക്ക് പരിപാടി മാറ്റുവാനും താരം ആവശ്യപ്പെട്ടു. ഇതനുസരിച്ച് 22ലേക്ക് ഉദ്ഘാടനം മാറ്റി.  വീണ്ടും പരിപാടി മാറ്റിവെക്കാൻ ആവശ്യപ്പെട്ടപ്പോൾ ഉദ്ഘാടനത്തിന് ശേഷം ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റ് നടത്താൻ കഴിയാതെവന്നു. 

ശ്രീനാഥ് ഭാസി ക്ലബ്ബിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ലബ് ഭാരവാഹികൾ രം​ഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് ചീഫിന് പരാതി നൽകുമെന്ന് അവർ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Scene
Drishyam 3
Nivin Pauly, Tovino Thomas
Guinness Pakru
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com