

മഞ്ഞുമ്മൽ ബോയ്സ് സിനിമയിലൂടെ മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയ സംവിധായകനാണ് ചിദംബരം. ഒറ്റ സിനിമയിലൂടെ ലോകശ്രദ്ധനേടാൻ അദ്ദേഹത്തിനായി. ഇപ്പോൾ ബോളിവുഡിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് ചിദംബരം. നിർമാതാക്കളായ ഫാന്റം പിക്ചേഴ്സിനൊപ്പമാണ് അരങ്ങേറ്റം.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെ ഫാന്റം പിക്ചേഴ്സ് തന്നെയാണ് ചിദംബരത്തിന്റെ ബോളിവുഡിലേക്കുള്ള വരവിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്. ‘പുതിയ തുടക്കം. മികച്ച സംവിധായകനായ ചിദംബരവുമായി ഒരു പുതിയ യാത്ര ആരംഭിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്! തന്റെ അതുല്യമായ കാഴ്ച്ചപ്പാടും കഥപറച്ചിലിന്റെ വൈദഗ്ധ്യവും കൊണ്ടും അദ്ദേഹം ദക്ഷിണേന്ത്യയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു, ഹിന്ദി സിനിമയിൽ അദ്ദേഹത്തിന്റെ അരങ്ങേറ്റത്തിൽ പ്രവർത്തിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്! ഫാന്റം എല്ലായ്പ്പോഴും ആശയാധിഷ്ഠിത കഥകളിലേക്കും ക്രിയേറ്റിവ് ആയ സംവിധായകരെ പരിചയപ്പെടുന്നതിനും മുന്നിലാണ്. ചിദംബരത്തിന്റെ സർഗാത്മക കാഴ്ചപ്പാട് ഞങ്ങളുടെ ചിന്തകളുമായിയി തികച്ചും യോജിക്കുന്നു. മഞ്ഞുമ്മൽ ബോയ്‌സിലൂടെ അദ്ദേഹം ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്തു. ഞങ്ങളൊരുമിച്ച് ആ മാജിക് വീണ്ടും ആവർത്തിക്കുമെന്നാണ് പ്രതീക്ഷ.’
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഹിന്ദി സിനിമയിലേക്കുള്ള പുതിയ ചുവടുവെപ്പിൽ സന്തോഷമുണ്ടെന്ന് ചിദംബരം പ്രതികരിച്ചു. 'മഞ്ഞുമ്മൽ ബോയ്‌സ്' എന്നും സ്പെഷ്യലായിരിക്കും. എൻ്റെ ആദ്യ ഹിന്ദി ഫീച്ചർ ഫിലിമിനായി ഫാൻ്റം സ്റ്റുഡിയോയുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ട്. എന്റെ കഥ പറച്ചിൽ രീതിയിൽ തന്നെ ഉറച്ചുനിന്നുകൊണ്ട് പുതിയ ആഖ്യാനങ്ങൾ പരീക്ഷിക്കാനും വലിയ പ്രേക്ഷകരിലേക്ക് എത്താനുള്ള അവസരമായാണ് ഇത് വിലയിരുത്തുന്നത്.
ഫാന്റം പിക്ചേഴ്സ് സിഇഒ ആയ സൃഷ്ടി ബെഹലും ചിദംബരത്തിന് ആശംസകളുമായി എത്തി. ലൂട്ടേര, ക്വീൻ, എൻഎച്ച്10, 83 തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളുടെ നിര്‍മാതാക്കളായ ഫാന്റം സ്റ്റുഡിയോസ് സേക്രഡ് ഗെയിംസ്, ജൂബിലി തുടങ്ങിയ വെബ് സീരിസുകളും ഒരുക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
