

'തണ്ണീർമത്തൻ ദിനങ്ങൾ' എന്നൊരൊറ്റ ചിത്രം മതി ഗിരീഷ് എഡി എന്ന സംവിധായകനെ മലയാളികൾക്ക് എക്കാലവും ഓർത്തിരിക്കാൻ. 'തണ്ണീർമത്തൻ ദിനങ്ങൾ' ബോക്സ് ഓഫീസിൽ ഹിറ്റായതോടെ 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളും ഗിരീഷ് ഒരുക്കി. ഗിരീഷിന്റെ സിനിമകൾ മലയാള സിനിമാ പ്രേക്ഷകർക്ക് ഒരു ആഘോഷമാണ്.
നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന 'ബത്‌ലഹേം കുടുംബയൂണിറ്റ്' ആണ് ഗിരീഷിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഇതിനിടെ ചിദംബരം സംവിധാനം ചെയ്ത 'ബാലൻ' എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട് ഗിരീഷ്. ബാലനിൽ ഒരു പൊലീസുദ്യോഗസ്ഥനായാണ് ഗിരീഷ് എത്തുന്നത്. ചിത്രത്തിലേക്ക് ഗിരീഷ് എത്തിയത് എങ്ങനെയാണെന്ന് പറയുകയാണ് സംവിധായകൻ ചിദംബരം.
"അത് ഗണപതിയുടെ കണ്ടുപിടിത്തമായിരുന്നു. ഗിരീഷിന്റെ ഒരു ഷോർട്ട് ഫിലിം എനിക്ക് ഗണപതി കാണിച്ചു തന്നിരുന്നു. അതുകണ്ടപ്പോൾ അദ്ദേഹത്തിന്റെ അഭിനയം കുറച്ച് പ്രത്യേകതയുള്ളതാണെന്ന് എനിക്ക് തോന്നി.
അദ്ദേഹം കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഡയലോഗ് ഡെലിവറിയുമൊക്കെ കണ്ടപ്പോൾ തന്നെ എനിക്ക് കുറച്ച് പ്രത്യേകത തോന്നിയിരുന്നു. നമ്മൾ നിത്യജീവിതത്തിൽ കാണുന്ന ഇഷ്ടം പോലെ പൊലീസുകാരുണ്ട്. അവരെല്ലാവരും ചിലപ്പോൾ ഫിറ്റായി നിൽക്കുന്നവരല്ല.
ചിലർ നന്നായി പഠിക്കാൻ താല്പര്യമുള്ളവരായിരിക്കും. അങ്ങനെ പല ടൈപ്പിലുള്ള ഉദ്യോഗസ്ഥരുണ്ട്. അപ്പോൾ അത്തരത്തിൽ വ്യത്യസ്തമായ ഒരു പൊലീസുദ്യോഗസ്ഥനെ എനിക്ക് കാണിക്കണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ഗിരീഷിലേക്ക് എത്തുന്നത്".- മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ ചിദംബരം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates