കഥ പറയും, ഒപ്പം കാര്യവും; കുഞ്ഞുങ്ങൾക്കൊപ്പം കാണാൻ പറ്റിയ അഞ്ച് സിനിമകൾ

ശിശു ദിനം നിങ്ങളുടെ കുഞ്ഞുങ്ങൾക്കൊപ്പം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണോ?
children's movie

കുട്ടികളെ പ്രധാന കഥാപാത്രമാക്കി നിരവധി സിനിമകളാണ് ഇറങ്ങാറുള്ളത്. ഇവയിൽ പലതും സൂപ്പർഹിറ്റുകളാണ്. സ്നേഹത്തേക്കുറിച്ചും സൗഹൃദത്തേക്കുറിച്ചും സ്വപ്നത്തേക്കുറിച്ചെല്ലാം പറയുന്നതായിരിക്കും ഇത്തരം സിനിമകൾ. പലപ്പോഴും കുഞ്ഞുങ്ങൾക്ക് മാത്രമല്ല വലിയവർക്കും ഈ സിനിമകൾ വലിയ പാഠമായിരിക്കും. ശിശു ദിനം നിങ്ങളുടെ കുഞ്ഞുങ്ങൾക്കൊപ്പം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണോ? എങ്കിൽ ഈ സിനിമകളും നിങ്ങളുടെ വാച്ച് ലിസ്റ്റിൽ ഉൾപ്പെടുത്തൂ. കുട്ടികൾക്കൊപ്പം കാണാൻ പറ്റിയ അഞ്ച് സിനിമകൾ.

1. ദി പർസ്യൂട്ട് ഓഫ് ഹാപ്പിനസ്

children's movie

ഒരു അച്ഛന്റേയും മകന്റേയും ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയതാണ് ഈ ചിത്രം. ക്രിസ് ഗാര്‍ഡ്‌നര്‍ എന്ന വ്യവസായിയുടെ ജീവിതമാണ് ചിത്രം പറഞ്ഞത്. വില്‍ സ്മിത്തും മകന്‍ ജോദെന്‍ സ്മിത്തുമാണ് ചിത്രത്തില്‍ അഭിനയിച്ചത്. വീട് നഷ്ടപ്പെട്ട് ക്രിസ് ഗാര്‍ഡ്‌നറിന് മകനൊപ്പം തെരുവിലേക്ക് ഇറങ്ങേണ്ടിവരുന്നു. മകനൊപ്പമുള്ള സന്തോഷകരമായ ജീവിതം സ്വപ്‌നം കണ്ട് അച്ഛന്‍ നടത്തുന്ന പോരാട്ടമാണ് ചിത്രം. അച്ഛനും മകനും തമ്മില്‍ നടത്തുന്ന സംസാരമാണ് ചിത്രത്തിന്റെ ആത്മാവ്.

2. കാക്ക മുട്ടൈ

children's movie

രണ്ട് സഹോദരന്മാരുടെ കഥപറയുന്ന മനോഹരമായ ചിത്രമാണ് കാക്ക മുട്ടൈ. എം മണികണ്ഠന്‍ സംവിധാനം ചെയ്ത ചിത്രം 2015ലാണ് റിലീസ് ചെയ്തത്. ചേരിയില്‍ നിന്നുള്ള കുട്ടികള്‍ അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പമാണ് കഴിയുന്നത്. അതിനിടെ ടിവിയില്‍ കാണുന്ന പിസയുടെ പരസ്യം കണ്ട് ഇവര്‍ക്ക് കൊതി തോന്നുന്നു. പിസ കഴിക്കാനായി ഇവര്‍ നടത്തുന്ന കഠിനാധ്വാനവും അതിന്റെ പേരില്‍ നേരിടേണ്ടി വന്ന അപമാനവുമെല്ലാമാണ് ചിത്രം പറയുന്നത്. വലിയ നിരൂപക പ്രശംസ നേടിയ ചിത്രം മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശിയ പുരസ്‌കാരം സ്വന്തമാക്കി. കൂടാതെ ആ വര്‍ഷത്തെ ഓസ്‌കറിനുള്ള ഇന്ത്യയുടെ എന്‍ട്രിയായിരുന്നു ചിത്രം.

3. ഫിലിപ്സ് ആന്‍ഡ് ദ മങ്കി പെന്‍

children's movie

റയാന്‍ ഫിലിപ് എന്ന സ്‌കൂള്‍ വിദ്യാര്‍ഥിയുടേയും അവന്റെ സുഹൃത്തുക്കളുടേയും കഥ പറഞ്ഞ ചിത്രം. 2013ല്‍ റിലീസ് ചെയ്ത ചിത്രം റോജിന്‍ തോമസാണ് പ്രധാന വേഷത്തിലെത്തിയത്. റയാന് കണക്കിനോടുള്ള പേടി കാണിച്ചാണ് ചിത്രം ആരംഭിക്കുന്നത്. തുടര്‍ന്ന് ഒരു മാജിക് പേന ലഭിക്കുന്നതോടെ റയാന്‍ സ്‌കൂളിലെ സ്റ്റാറായി മാറുകയാണ്. നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കുറുക്കുവഴികളില്ലെന്നും നമ്മളില്‍ തന്നെയാണ് പരിഹാരമുള്ളത് എന്നാണ് ചിത്രം പറഞ്ഞുവെക്കുന്നത്. ചിത്രത്തിലെ പ്രകടനത്തിന് മുഖ്യ കഥാപാത്രമായ സനൂപ് സന്തോഷിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.

4. താരെ സമീന്‍ പര്‍

children's movie

ആമിര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രം. പഠനവൈകല്യത്തേതുടര്‍ന്ന് ബുദ്ധിമുട്ടുന്ന ഇഷാന്‍ എന്ന കുട്ടിയുടേയും അവന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന അധ്യാപകന്റേയും കഥയാണ് ചിത്രം പറയുന്നത്. കുട്ടികളേക്കാള്‍ മാതാപിതാക്കള്‍ കാണേണ്ട ചിത്രമായാണ് ഇതിനെ വിലയിരുത്തുന്നത്. കുട്ടികളുടെ ഇഷ്ടങ്ങള്‍ മനസിലാക്കേണ്ടതിന്റേയും അവരെ പിന്തുണയ്‌ക്കേണ്ടതിന്റേയും പ്രാധാന്യത്തേക്കുറിച്ചാണ് ചിത്രം പറയുന്നത്.

5. ആന്‍മരിയ കലിപ്പിലാണ്

children's movie

മാതാപിതാക്കള്‍ വേര്‍പിരിയലിന്റെ വക്കില്‍ നില്‍ക്കുന്ന ആന്‍മരിയ എന്ന പെണ്‍കുട്ടിയുടെ ജീവിതം പറയുന്നതാണ് ചിത്രം. രസകരമായ നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ചിത്രം. സാറ അര്‍ജുനൊപ്പം സണ്ണി വെയിനാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com