'കല്യാണി'യ്ക്ക് ശേഷം ആ വൈറൽ ​ഗ്യാങ് വീണ്ടുമെത്തുന്നു; ‘ചില്ലറ ഫ്ലെക്സ്’ പുറത്തിറങ്ങി

യഥാർത്ഥ ജീവിതാനുഭവങ്ങളിൽ നിന്നാണ് ‘ചില്ലറ ഫ്ലെക്സ്’ ഉണ്ടായത്.
Chillara Flex
Chillara Flexവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ചാർട്ട്ബസ്റ്ററുകളായ കല്യാണി, നേര, ശരിയാ എന്നീ ഗാനങ്ങളുടെ വൻ വിജയത്തിന് ശേഷം, ARJN, KDS, ഫിഫ്റ്റി 4 എന്നിവർ ഒന്നിക്കുന്ന പുതിയ ഗാനം ‘ചില്ലറ ഫ്ലെക്സ്’ പുറത്തിറങ്ങി. റോൺ ആണ് ഗാനം നിർമ്മിച്ചിരിക്കുന്നത്. തനത് സംസ്കാരത്തിൽ അടിയുറച്ചതും ആഗോള നിലവാരമുള്ളതുമായ സംഗീതവും ഒത്തുചേരുമ്പോൾ ഭാഷാഭേദമന്യേ സംഗീതം ആസ്വദിക്കപ്പെടുന്നു എന്നതിന് തെളിവാണ് ഇവരുടെ വിജയം.

ഇന്ത്യൻ ഇൻഡി സംഗീതത്തിന് പുതിയ മാനം നൽകുന്ന കലാകാരന്മാരുടെ നിരയിൽ മുൻപന്തിയിലാണ് ഈ മൂവരും. കഠിനാധ്വാനത്തിന്റെയും സ്വയം കെട്ടിപ്പെടുത്ത വ്യക്തിത്വത്തിന്റെയും കഥ പറയുന്ന, ഹൈ- എനർജി നിറഞ്ഞ ഒരു ഗാനമാണ് ചില്ലറ ഫ്ലെക്സ്. “യഥാർത്ഥ ജീവിതാനുഭവങ്ങളിൽ നിന്നാണ് ‘ചില്ലറ ഫ്ലെക്സ്’ ഉണ്ടായത്.

ആളുകൾ ഞങ്ങളെ കുറച്ചുകണ്ട കാലം മുതൽ ഇന്ന് കേൾക്കപ്പെടുന്ന നിലയിലേക്ക് എത്തിയ വരെയുള്ള യാത്ര ഇതിലുണ്ട്. അവഗണനകളും അനിശ്ചിതത്വങ്ങളും അതിനിടയിലെ ഞങ്ങളുടെ വിശ്വാസവുമാണ് ഈ ഗാനം. സ്വന്തമായി എന്തെങ്കിലും കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കും ഈ ഗാനവുമായി കണക്ട് ചെയ്യാൻ സാധിക്കും.”- ഗാനത്തെക്കുറിച്ച് ARJN. പറയുന്നു.

Chillara Flex
'സന്തോഷം, ആവേശം...'; രണ്ടായിരത്തോളം ആരാധകർക്കൊപ്പം മെ​ഗാ ഫോട്ടോഷൂട്ടുമായി മമ്മൂട്ടി

“മനോഭാവത്തെക്കുറിച്ചും സമ്മർദ്ദങ്ങളെ അതിജീവിച്ച് സ്വയം തെളിയിക്കുന്നതിനെക്കുറിച്ചുമാണ് ഈ ട്രാക്ക്. ഇതിൽ പരുക്കൻ സ്വഭാവമുണ്ടെങ്കിലും, ഞങ്ങൾ പിന്നിട്ട ദൂരം നൽകുന്ന ആത്മവിശ്വാസവുമുണ്ട്. ആ ഊർജ്ജവും ആത്മവിശ്വാസവും ഒരുപോലെ നിലനിർത്താനാണ് ഞങ്ങൾ ശ്രമിച്ചത്” എന്ന് KDS കൂട്ടിച്ചേർത്തു.

Chillara Flex
'ഇന്നും ഫുക്രു ഇല്ലേ എന്ന് കമന്റിടും'; എനിക്കുമൊരു മകനുള്ളതല്ലേ? സൗഹൃദം തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് മഞ്ജു പത്രോസ്

"ഞാനും KDS-ഉം ചേർന്ന് ഈ ഗാനത്തിന്റെ വർക്ക് തുടങ്ങുമ്പോൾ ഇതൊരു സ്വപ്നമായിരുന്നു. അന്ന് ഞങ്ങൾ പാട്ടിലൂടെ ആഗ്രഹിച്ച പല കാര്യങ്ങളും ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു. അതുകൊണ്ടാണ് ‘ചില്ലറ ഫ്ലെക്സ്’ എനിക്ക് പ്രിയപ്പെട്ടതാകുന്നത്. ജീവിതം ഒരു വട്ടം പൂർത്തിയാക്കിയതുപോലെ എനിക്ക് തോന്നുന്നു.”- ഫിഫ്റ്റി 4 പറഞ്ഞു.

Summary

Chillara Flex song out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com