'ഇന്നും ഫുക്രു ഇല്ലേ എന്ന് കമന്റിടും'; എനിക്കുമൊരു മകനുള്ളതല്ലേ? സൗഹൃദം തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് മഞ്ജു പത്രോസ്

തിരുത്താനും, ഇതല്ല സത്യമെന്ന് പറയാനും ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്
Fukru, Manju Pathrose
Fukru, Manju Pathrose
Updated on
1 min read

റിയാലിറ്റി ഷോയില്‍ തനിക്കൊപ്പം മത്സരിച്ച ഫുക്രുവുമായുള്ള സൗഹൃദത്തിന്റെ പേരില്‍ തെറ്റിദ്ധരിക്കപ്പെട്ടതിനെക്കുറിച്ച് മഞ്ജു പത്രോസ്. ബിഗ് ബോസില്‍ മത്സരിക്കവെ ഫുക്രുവുമായുള്ള ആത്മബന്ധത്തിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു മഞ്ജുവിന്. തനിക്ക് ഫുക്രു മകനെപ്പോലെയാണെന്ന് പറഞ്ഞിട്ടും സോഷ്യല്‍ മീഡിയ മഞ്ജുവിനെ കേട്ടില്ല.

Fukru, Manju Pathrose
'സന്തോഷം, ആവേശം...'; രണ്ടായിരത്തോളം ആരാധകർക്കൊപ്പം മെ​ഗാ ഫോട്ടോഷൂട്ടുമായി മമ്മൂട്ടി

എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം തന്നെ മനസിലാക്കാന്‍ പലര്‍ക്കും സാധിച്ചിട്ടുണ്ടെന്നാണ് മഞ്ജു പത്രോസ് പറയുന്നത്. ഐസ് ബ്രേക്ക് എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു പത്രോസിന്റെ പ്രതികരണം. താന്‍ തെറ്റിദ്ധരിക്കപ്പെട്ട ഷോയാണ് ബിഗ് ബോസ്. മാറ്റാന്‍ പറ്റാത്ത വ്യാഖ്യാനങ്ങളാണെന്ന് തോന്നിയിട്ടുണ്ടെന്നാണ് താരം പറയുന്നത്.

Fukru, Manju Pathrose
ഒറ്റയടിക്ക് 4 കിലോ കുറഞ്ഞു, 14 ദിവസം ആശുപത്രിയില്‍; നിഴല്‍ പോലെ കാമുകിയ്ക്ക് കൂട്ടിരുന്ന് ഹൃത്വിക്

ക്ലാരിറ്റി കൊടുക്കാന്‍ അന്നേ ശ്രമിച്ചിരുന്നു. ക്ലാരിറ്റി നല്‍കാനായി എന്റെ ഫോണ്‍ നമ്പര്‍ വരെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പക്ഷെ ആ ശ്രമങ്ങള്‍ കൊണ്ടൊന്നുമല്ല, എന്നെ കണ്ട് കണ്ടാണ് കുറേപ്പേരുടെ ചിന്ത മാറിയതെന്നും മഞ്ജു പറയുന്നു.

റിയാലിറ്റി ഷോ കഴിഞ്ഞതും എന്താണ് അവിടെ സംഭവിച്ചതെന്ന് തന്നേക്കൊണ്ട് സാധിക്കുന്നതിന്റെ പരമാവധി പേരോട് പറഞ്ഞിട്ടുണ്ടെന്നും മഞ്ജു പത്രോസ് പറയുന്നു. ''തിരുത്താനും, ഇതല്ല സത്യമെന്ന് പറയാനും ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ആയിരം പേരോട് പറഞ്ഞാല്‍ പത്ത് പേര്‍ക്കെങ്കിലും മനസിലായിട്ടുണ്ടാകും. എല്ലാവരേയും മനസിലാക്കിപ്പിക്കാന്‍ പറ്റില്ല'' താരം പറയുന്നു.

''ഇപ്പോഴും വന്ന് കമന്റിടുന്നവരുണ്ട്. ഫുക്രു ഇല്ലേ എന്ന് ചോദിച്ച് കമന്റിടുന്നവരുണ്ട്. അതിനെ കണ്ടില്ലെന്ന് വെക്കുന്നതാണ് നല്ലത്. പക്ഷെ ഞാന്‍ അത്രയും എഫേര്‍ട്ട് എടുത്തിട്ടുണ്ട്. ഞാന്‍ വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ടു പോയ ആളാണ്. എനിക്കുമൊരു മകനുള്ളതല്ലേ. എനിക്ക് അതേക്കുറിച്ച് പറയാന്‍ വരെ പ്രയാസമാണ്. ഒരിക്കലും അങ്ങനെ ചിന്തിക്കില്ല. ഞാനത് പറഞ്ഞത് എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ്. കുറേ പേര്‍ക്ക് മനസിലായിട്ടുണ്ടാകാം. കുറേ പേര്‍ക്ക് മനസിലായിട്ടുണ്ടാകില്ല'' താരം പറയുന്നു.

പിന്നീടും നമ്മളെ കാണുമ്പോള്‍ അവര്‍ അങ്ങനൊരു സ്ത്രീയല്ലെന്ന് പെരുമാറ്റവും രീതികളുമെല്ലാം അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടാകാം. എന്തായാലും അന്നുണ്ടായിരുന്ന ദേഷ്യം പലര്‍ക്കും ഇന്ന് എന്നോടില്ലെന്ന് അറിയാമെന്നും മഞ്ജു പറയുന്നു.

Summary

Manju Pathrose says her friendship with Fukru was misunderstood in Bigg Boss.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com