

നടിയും ഗായികയും ഹൃത്വിക് റോഷന്റെ കാമുകിയുമായ സബ ആസാദ് പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. സൈക്ലോസ്‌പോറ കയെറ്റനെന്‍സിസ് എന്ന പരാദബാധയേറ്റ് ആശുപത്രിയിലായിരിക്കുകയാണ് സബ. പ്രതിസന്ധി ഘട്ടത്തില്‍ തനിക്കൊപ്പം നിന്ന് എല്ലാം നോക്കിയതും ആത്മവിശ്വാസം പകര്‍ന്നും ഹൃത്വിക് റോഷന്‍ ആണെന്നാണ് സബ പറയുന്നത്.
ആശുപത്രി കിടക്കയില്‍ നിന്നുള്ള തന്റെ ചിത്രത്തോടൊപ്പമായിരുന്നു സബയുടെ കുറിപ്പ്. രോഗാവസ്ഥ കാരണം രണ്ട് ആഴ്ച കൊണ്ട് നാല് കിലോ ഭാരം കുറഞ്ഞുവെന്നാണ് സബ പറയുന്നത്. വീട്ടിലെ ഭക്ഷണം കഴിച്ചിട്ടും, പോകുന്നിടത്തെല്ലാം വെള്ളം കൊണ്ടു നടന്നിട്ടും തനിക്ക് രോഗബാധയുണ്ടായെന്നാണ് സബ പറയുന്നത്.
''ജീവിതത്തിലെ ഏറ്റവും മോശം 14 ദിവസങ്ങള്‍. സൈക്ലോസ്‌പോറ കയെറ്റനെന്‍സിസ് എന്ന വൃത്തികെട്ട വില്ലന്‍! വീട്ടില്‍ നിന്നുള്ള ഭക്ഷണം മാത്രം കഴിക്കുന്ന, എവിടെപ്പോയാലും വാട്ടര്‍ ബോട്ടില്‍ കൊണ്ടു പോകുന്നൊരാള്‍ക്ക് ഈ അസുഖം വരുന്നത് അപ്രതീക്ഷിതം തന്നെ. അതും വര്‍ഷത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ തിരക്കിലൂടെ കടന്നു പോകുന്ന സമയത്ത് തന്നെ. രണ്ട് ആഴ്ചയില്‍ എനിക്ക് നഷ്ടമായത് നാല് കിലോയാണ്. എനിക്ക് നടക്കാന്‍ വയ്യ. ഒരു ദിവസം ഞാന്‍ രണ്ട് നേരം ട്രെയിന്‍ ചെയ്യുകയായിരുന്നു. പുള്‍ അപ്പുകളും വെയിറ്റ് ലിഫ്റ്റിങുമൊക്കെ ചെയ്യുകയായിരുന്നു. പിറ്റേ ദിവസം ഞാന്‍ പകുതിയായി. ടൂത്ത് പിക് പോലും ഉയര്‍ത്താനുള്ള കരുത്തു പോലുമില്ലാതായി' താരം പറയുന്നു.
''ദയവ് ചെയ്ത്, നിങ്ങളുടെ വയറിനോട് സ്‌നേഹമുണ്ടെങ്കില്‍ സാലഡ് ഇലകളും പച്ചക്കറികളും കഴുകുമ്പോള്‍ സൂക്ഷിക്കുക. കാരണം, നിങ്ങളുടെ ജീവന്‍ അതില്‍ ആശ്രയിച്ചിരിക്കുന്നു. ബേക്കിങ് സോഡ ഉപയോഗിച്ചുള്ളതാണ് ഞങ്ങളുടെ പുതിയ രീതി'' എന്നും സബ പയുന്നു. ഈ ചിത്രം പകര്‍ത്തിയത് ഹൃത്വിക് റോഷനാണ്. എന്റെ മോശം മൂഡിലും അദ്ദേഹം എനിക്ക് കൂട്ടിരുന്നു, ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിലും തമാശ കണ്ടെത്താന്‍ അദ്ദേഹത്തിന് എപ്പോഴും സാധിക്കാറുണ്ട് എന്നും സബ കൂട്ടിച്ചേര്‍ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates