

ക്രിസ്റ്റഫർ നോളന്റെ സിനിമകൾക്കായി ഏറെ പ്രതീക്ഷയോടെയാണ് ലോക സിനിമ കാത്തിരിക്കുന്നത്. തന്റെ സിനിമയിൽ വിഎഫ്എക്സ് ഉപയോഗം കുറച്ച് പരമാവധി യാഥാർത്ഥ്യത്തോടെ അവതരിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഇപ്പോൾ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്ന വാർത്തയാണ് നോളന്റെ സെറ്റിൽ നിന്ന് പുറത്തുവരുന്നത്. ലോകം തന്നെ ഏറെ പേടിയോടെ കാണുന്ന ന്യൂക്ലിയർ സ്ഫോടനം തന്റെ സിനിമയ്ക്കായി പുനഃർനിർമിച്ചിരിക്കുകയാണ് നോളൻ.
പുതിയ ചിത്രമായ ഓപ്പൺഹൈമറിനു വേണ്ടിയായിരുന്നു നോളന്റെ സാഹസം. ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ശാസ്ത്രഞ്ജന്‍ ജെ.റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഓപ്പൺഹൈമറിന്റെ നേതൃത്വത്തിൽ നടന്ന ട്രിനിറ്റി ടെസ്റ്റ് ആണ് നോളൻ സിനിമയ്ക്കു വേണ്ടി റി ക്രിയേറ്റ് ചെയ്തത്. ലോകത്തിലെ തന്നെ ആദ്യത്തെ നൂക്ലിയർ സ്ഫോടന പരീക്ഷണമായിരുന്നു ഇത്. ക്രിസ്റ്റഫര്‍ നോളന്‍ തന്നെയാണ് ഈ വിവരം പങ്കുവച്ചത്.
വിഷ്വൽ ഇഫക്‌റ്റ് സൂപ്പർവൈസർ ആൻഡ്രൂ ജാക്‌സണുമായി ചേർന്നാണ് നോളൻ സാഹസികമായ ചിത്രീകരണം നടത്തിയത്. തന്റെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രൊജക്ടാണ് ഓപ്പൺഹൈമർ എന്നാണ് അദ്ദേഹം പറയുന്നത്. ഐമാക്സ് ക്യാമറയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമ കൂടിയാണിത്. ആറ്റംബോംബിന്റെ നിർമാണവും രണ്ടാംലോക മഹായുദ്ധവും ഇതിൽ പശ്ചാത്തലമാകും. കിലിയൻ മർഫിയാണ് ഓപ്പൺഹൈമറുടെ വേഷത്തിലെത്തുക. എമിലി ബ്ലണ്ട്, മാട്ട് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറെൻസ് പഗ് തുടങ്ങി വമ്പൻ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രം അടുത്ത വർഷം ജൂലൈ 21ന് തിയറ്ററുകളിലെത്തും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates