'മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെയ്മിങ്ങാണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്'; കുറിപ്പുമായി ജൂഡ് ആന്റണി

മമ്മൂട്ടി നടത്തിയത് ബോഡി ഷെയ്മാണെന്ന് പറഞ്ഞുകൊണ്ട് നിരവധി പേരാണ് സൂപ്പർതാരത്തിനെതിരെ രം​ഗത്തെത്തിയത്
ജൂഡ് ആന്റണി ജോസഫ്, മമ്മൂട്ടി/ ഫെയ്സ്ബുക്ക്
ജൂഡ് ആന്റണി ജോസഫ്, മമ്മൂട്ടി/ ഫെയ്സ്ബുക്ക്

സംവിധായകൻ ജൂഡ് ആന്റണി ജോസഫിനെക്കുറിച്ചുള്ള മമ്മൂട്ടിയുടെ പരാമർശം വൻ വിമർശനങ്ങൾക്കാണ് വഴിവെക്കുന്നത്. ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി ജൂഡ് തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. താൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുതെന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ജൂഡ് പറയുന്നത്. 

ജൂഡിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെയ്മിംഗ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്. എനിക്ക് മുടി ഇല്ലാത്തതിൽ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല. ഇനി അത്രേം concern ഉള്ളവർ മമ്മൂക്കയെ ചൊറിയാൻ നില്‍ക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂർ കോര്‍പറേഷന്‍ വാട്ടർ, വിവിധ ഷാംപൂ കമ്പനികൾ ഇവർക്കെതിരെ ശബ്ദമുയർത്തുവിൻ. ഞാൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്. എന്ന് മുടിയില്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻ.

'മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട്'

കഴിഞ്ഞ ദിവസം ജൂഡിന്റെ പുതിയ ചിത്രം 2018ന്റെ ടീസർ ലോഞ്ചിനിടെയാണ് വിവാദപരാമർശമുണ്ടായത്. ജൂഡ് ആന്‍റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട് എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. ഇതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് വിമർശനം രൂക്ഷമായത്. മമ്മൂട്ടി നടത്തിയത് ബോഡി ഷെയ്മാണെന്ന് പറഞ്ഞുകൊണ്ട് നിരവധി പേരാണ് സൂപ്പർതാരത്തിനെതിരെ രം​ഗത്തെത്തിയത്.

കേരളത്തിൽ 2018ലുണ്ടായ മഹാപ്രളയത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, കലൈയരസന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, തന്‍വി റാം, ശിവദ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com