പ്രതീക്ഷ തെറ്റിയില്ല! ബോക്സ് ഓഫീസിൽ പടയോട്ടം തുടങ്ങി 'ഒഡീസി'; ആദ്യ ദിനം ഇന്ത്യയിൽ രണ്ടക്കം കടന്ന് ചിത്രം, കളക്ഷൻ ഇങ്ങനെ

വിവിധ ഭാഷകളിൽ റിലീസ് ചെയ്തെങ്കിലും ഇംഗ്ലീഷ് പതിപ്പിനാണ് ഇന്ത്യയിൽ മികച്ച പ്രതികരണം ലഭിച്ചത്.
The Odyssey
The Odysseyഎക്സ്
Edited By:
Updated on
1 min read

ഓരോ സിനിമയിലൂടെയും പ്രേക്ഷകരെ ഞെട്ടിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ഓരോ സിനിമക്കായും കാത്തിരിക്കുന്നവർ ഏറെയാണ്. 2023 ൽ പുറത്തിറങ്ങിയ 'ഓപ്പൺഹൈമർ' എന്ന ചിത്രത്തിന് ശേഷം ക്രിസ്റ്റഫർ നോളൻ ഒരുക്കിയ 'ദ് ഒഡീസി' മികച്ച പ്രതികരണമാണ് ലോകമെമ്പാടുമായി നേടുന്നത്.

ഇന്ത്യയിലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഓപ്പണിങ് ഡേയിൽ ഇന്ത്യയിൽ നിന്ന് മാത്രം 20.76 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചു. ഇതിൽ നികുതി കഴിഞ്ഞ് 17.40 കോടി രൂപയാണ് ചിത്രത്തിന്റെ നെറ്റ് കളക്ഷൻ. വിവിധ ഭാഷകളിൽ റിലീസ് ചെയ്തെങ്കിലും ഇംഗ്ലീഷ് പതിപ്പിനാണ് ഇന്ത്യയിൽ മികച്ച പ്രതികരണം ലഭിച്ചത്.

ഇംഗ്ലീഷ് പതിപ്പിൽ നിന്ന് മാത്രം 13.75 കോടി രൂപ നെറ്റ് കളക്ഷനായി ലഭിച്ചപ്പോൾ ഹിന്ദി പതിപ്പ് 1.90 കോടി രൂപയും തെലുങ്ക് 1.10 കോടി രൂപയും തമിഴ് പതിപ്പ് 65 ലക്ഷം രൂപയും നേടി. ഹോമറിന്റെ പ്രശസ്തമായ ഇതിഹാസ കാവ്യത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ട്രോയ് യുദ്ധത്തിന് ശേഷം ഒഡീസിയസ് തന്റെ രാജ്യമായ ഇത്താക്കയിലേക്ക് നടത്തുന്ന പത്ത് വർഷം നീണ്ട സാഹസികമായ മടക്ക യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. മാറ്റ് ഡാമൺ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ആനി ഹാതവേ, ടോം ഹോളണ്ട്, സെൻഡയ, റോബർട്ട് പാറ്റിൻസൺ തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

The Odyssey
"ലൂസിഫറി'ൽ അഭിനയിക്കാനിരുന്നപ്പോഴാണ് ഒരു വീഴ്ച സംഭവിച്ചത്, ഈ 'തന്തപ്പണി' മതിയെന്ന് തോന്നി'; അഭിനയം നിർത്തിയതിനെ കുറിച്ച് മധു
The Odyssey
ആ അമ്മയും മകനും ഇനി നിങ്ങളുടെ തൊട്ടരികിലേക്ക്; 'ബാലൻ' ഒടിടി സ്ട്രീമിങ് തീയതി പുറത്ത്, എവിടെ കാണാം
The Odyssey
ഒരു ചത്ത സിനിമയാണ് 'വരവെ'ന്ന് കോക്ക്; തനിക്ക് ടിവി സീരിയൽ പോലെ പടം എടുക്കാൻ അറിയില്ലെന്ന് ഷാജി കൈലാസ്
Summary

Christopher Nolan's The Odyssey opening day collection in India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com