'റീമേക്ക് കിങ് അജയ് ദേവ്ഗണ്‍ പോലും മമ്മൂട്ടി സിനിമകള്‍ തൊടില്ല, കാരണം...'; കയ്യടി നേടി കമന്റ്

മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുന്നുവെന്നതാണ് കളങ്കാവലിന്റെ പ്രത്യേകത.
Ajay Devgn, Mammootty
Ajay Devgn, Mammoottyഇന്‍സ്റ്റഗ്രാം
Updated on
1 min read

ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരിക്കുകയാണ് മമ്മൂട്ടി ചിത്രം കളങ്കാവല്‍. ഒരിടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തിയ മമ്മൂട്ടി ചിത്രമാണ് കളങ്കാവല്‍. ഇതിനോടകം തന്നെ അമ്പത് കോടി പിന്നിട്ട ചിത്രം ഈ നേട്ടം അതിവേഗം സ്വന്തമാക്കുന്ന മമ്മൂട്ടി ചിത്രവുമായി. മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുന്നുവെന്നതാണ് കളങ്കാവലിന്റെ പ്രത്യേകത. വിനായകന്‍ ആണ് ചിത്രത്തിലെ നായകന്‍.

Ajay Devgn, Mammootty
'തെറ്റ് ചെയ്തവർ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു കാരണവശാലും രക്ഷപ്പെടരുത്'

കളങ്കാവലിലെ മമ്മൂട്ടിയുടെ പ്രകടനം കയ്യടികള്‍ നേടി മുന്നേറുകയാണ്. ഇതിനിടെ കളങ്കാവലിനെക്കുറിച്ച് പ്രമുഖ ഫിലിം ക്രിട്ടിക് അന്‍മോന്‍ ജാംവാല്‍ പങ്കുവച്ച ട്വീറ്റും അതിന് ലഭിച്ചൊരു കമന്റും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. കളങ്കാവലിലെ മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിക്കുന്നതായിരുന്നു അന്‍മോലിന്റെ ട്വീറ്റ്.

Ajay Devgn, Mammootty
'വളരെ മോശം സിനിമ, കുട്ടികളും പെങ്ങന്മാരും കാണുന്നതാണ്'; തിയേറ്റര്‍ വിസിറ്റിനിടെ പ്രേക്ഷകന്‍; ദിവ്യ പിള്ളയുടെ മറുപടി

''നാനൂറില്‍ പരം സിനിമകള്‍ ചെയ്തു, അഞ്ച് പതിറ്റാണ്ടായി ഈ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്നു, എന്നിട്ടും ഇപ്പോഴും പ്രേക്ഷകരെ അത്ഭുതപ്പെടുത്താന്‍ സാധിക്കുന്നു'' എന്നാണ് മമ്മൂട്ടിയുടെ കളങ്കാവലിലെ പ്രകടനത്തെക്കുറിച്ച് അന്‍മോല്‍ പറയുന്നത്. ഇതിന് സാര്‍ഥക് എന്നൊരാള്‍ നല്‍കിയ മറുപടിയാണ് വൈറലായി മാറുന്നത്.

''മമ്മൂട്ടി മറ്റെന്തോ ആണ്. റീമേക്ക് കിങ് ആയ അജയ് ദേവ്ഗണിന് പോലും അദ്ദേഹത്തിന്റെ സിനിമകള്‍ ചെയ്യാന്‍ സാധിക്കില്ല, അത്രത്തോളം വേറെ ലെവല്‍ ക്ലാസ് ആണ് അദ്ദേഹം'' എന്നായിരുന്നു സാര്‍ഥക്കിന്റെ പ്രതികരണം. മലയാളത്തിലെ ഹിറ്റ് ചിത്രം ദൃശ്യം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് കയ്യടി നേടിയ താരമാണ് അജയ് ദേവ്ഗണ്‍. തമിഴ് ചിത്രം സിങ്കമടക്കം നിരവധി ചിത്രങ്ങള്‍ റീമേക്ക് ചെയ്ത് വിജയിപ്പിച്ച താരം കൂടിയാണ് അജയ് ദേവ്ഗണ്‍.

അതേസമയം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് കളങ്കാവല്‍. ജിതിന്‍ കെ ജോസ് ആണ് ചിത്രത്തിന്റെ സംവിധാനം. കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടൊരുക്കിയ ചിത്രമാണ് കളങ്കാവല്‍.

Summary

Anmol Jamwal's tweet about Mammootty and Kalamakaval recieves a viral comment. fan boy makes a interesting remark about Ajay Devgn.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com