

കരൾ രോഗ ബാധിതനായി ചിരിത്സയിൽ കഴിയുന്ന നടൻ വിജയൻ കാരന്തൂരിന് ചികിത്സാ സഹായം തേടി നിരവധി താരങ്ങളാണ് രംഗത്തെത്തുന്നത്. നടൻ ജോയ് മാത്യുവും സഹായാഭ്യർത്ഥനയുമായി എത്തിയിരുന്നു. എന്നാൽ ഇതിനു താഴെ നിരവധി പേരാണ് വിമർശനവും പരിഹാസവുമായി എത്തിയത്. താര സംഘടനയായ അമ്മയിലെ സൂപ്പർ താരങ്ങൾ വിചാരിച്ചാൽ സഹായം ലഭിക്കില്ലേ എന്നായിരുന്നു പലരുടേയും ചോദ്യം.
കൂട്ടത്തിൽ ചിലർ പരിഹാസവുമായാണ് എത്തിയത്. അമ്മയിലെ കോവാലൻമാർ ഒരു മാസം കൂളിംഗ് ഗ്ലാസ് വാങ്ങാൻ ചെലവാക്കുന്ന കാശ് മതി കൂട പിറപ്പിന് ജീവിതം തിരിച്ചുപിടിക്കാൻ. ങ്ങളെ ഉദ്ധേശിച്ചല്ലട്ടോ.- എന്നായിരുന്നു ഒരാളുടെ കമന്റ്. വൈകാതെ മറുപടിയുമായി ജോയ് മാത്യുവും എത്തി.
വിജയൻ കാരന്തൂർ അമ്മയിലെ അംഗമല്ല. അതിൽ അംഗത്വമെടുക്കാനും ലക്ഷം രൂപ വേണം. അംഗമല്ലാത്ത ഒരു സിനിമാ പ്രവർത്തകനെ സഹായിക്കുന്നതിന് സംഘടനക്ക് പരിമിതിയുണ്ട്. എന്നിരുന്നാലും സംഘടനയും താങ്കൾ അസൂയയോടെ പറഞ്ഞ കൂളിങ് ഗ്ലാസ് ധാരികളും അവരാൽ കഴിയുന്നത് ചെയ്യുന്നുണ്ട്. അതിനാൽ സഹായിക്കാൻ കഴിയില്ലെങ്കിലും നരഭോജിയുടെ പരിഹാസം ചൊരിയാതിരിക്കൂ. മാത്രവുമല്ല വിജയൻ കാരന്തൂർ സി പി എം കാരനുമാണ്, പാർട്ടി വിചാരിച്ചാൽ എളുപ്പം പരിഹരിക്കാവുന്നതേയുള്ളൂ. ഇനി കൂടുതൽ പറയണോ?- എന്നാണ് ജോയ് മാത്യു കുറിച്ചത്.
അമ്മയിലെ ആൾക്കാരിൽ മുഴുത്ത ആരെങ്കിലും ഒരാൾ മാത്രം വിചാരിച്ചാൽ മുഴുവൻ ചികിത്സയും നടാത്താമല്ലോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഞായം പറയാതെ എന്തെങ്കിലും കൊട് കോട്ടങ്ങൾ സാർ എന്നാണ് ഇതിന് മറുപടിയായി താരം കുറിച്ചത്. എന്നാൽ നിരവധി പേരാണ് സഹായം കൊടുക്കാമെന്ന് താരത്തെ അറിയിച്ചത്.
പ്രിയമുള്ളവരെ, വിജയൻ കാരന്തുർ എനിക്കൊരു സഹപ്രവർത്തകൻ മാത്രമല്ല ,കോളജിൽ എന്റെ ജൂനിയറായി പഠിക്കുകയും കോഴിക്കോടൻ നാടകവേദികളിൽ അരങ്ങു പങ്കിടുകയും ചെയ്തിരുന്ന സുഹൃത്തുമാണ് . എന്റെ ആദ്യസിനിമയായ 'ഷട്ടർ'ലെ ലോറി ഡ്രൈവർ വിജയൻ തുടങ്ങി നിരവധി സിനിമകളിൽ വ്യത്യസ്തമായ  വേഷങ്ങൾ വിജയൻ അഭിനയിച്ചിട്ടുണ്ട് .ഇന്നദ്ദേഹം കരൾ രോഗ ബാധിതനായി അവശനാണ്.
ഏകദേശം അറുപത് ലക്ഷത്തോളം രൂപ വിജയന്റെ ചികിത്സക്കായി ആവശ്യമായി വന്നിരിക്കുന്നു .ഒരു വ്യക്തിക്കോ സംഘടനക്കോ ഒറ്റക്ക് ഏറ്റെടുക്കാവുന്നതിലും അധികമാണത് . ആയതിനാൽ വിജയനെ സ്നേഹിക്കുന്ന നമ്മൾ നമ്മളാൽ കഴിയുന്ന തുക ,അതെത്ര ചെറുതായാൽപ്പോലും നേരിട്ട് ശ്രീ വിജയൻ കാരന്തൂരിന്റെ ചികിത്സാ ചിലവിലേക്കായി അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്ത് സഹായിക്കാൻ അപേക്ഷിക്കുന്നു .- എന്ന കുറിപ്പിലാണ് ജോയ് മാത്യു സഹായം അഭ്യർത്ഥിച്ചത്.
കഴിഞ്ഞ അഞ്ചുവർഷമായി കരൾരോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു വിജയൻ കാരന്തൂർ. മൂന്നു മാസമായി രോഗ്യം മൂർധന്യാവസ്ഥയിലാണ്. കരൾ മാറ്റിവയ്ക്കുകയാണ് ഏക പോംവഴി എങ്കിലും കരൾ ദാതാവിനെ കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ്. ഒരു ദാതാവിനെ കണ്ടെത്താൻ സഹായിക്കുകയും, തന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ അപേക്ഷിക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
