കോഴിക്കോട്: ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ടൊവിനോ നായകനാകുന്ന തല്ലുമാല നാളെ തിയേറ്ററുകളിൽ എത്തുകയാണ്. അതിനിടെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ ചിത്രത്തിന്റെ പ്രമോഷൻ പരിപാടി റദ്ദാക്കിയ വാർത്തകളാണ് പുറത്തു വരുന്നത്.
അനിയന്ത്രിതമായി ജനങ്ങൾ തടിച്ചുകൂടി അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് ചിത്രത്തിന്റെ പ്രമോഷൻ പരിപാടി റദ്ദാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. മാളിൽ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിന്റെ വീഡിയോകളും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രമോഷന്റെ ഭാഗമായി ഹൈലൈറ്റ് മാൾ സന്ദർശിക്കാൻ ചിത്രത്തിലെ അഭിനേതാക്കൾ എത്തുമെന്ന് അറിഞ്ഞ് ഇവരെ കാണാനാണ് ജനം ഒഴുകിയെത്തിയത്. ആളുകൾ കൂട്ടമായി എത്തിയതോടെ എസ്കലേറ്ററിലടക്കം കാല് കുത്താൻ ഇടമില്ലാത്ത അവസ്ഥയിലായിരുന്നു.
ഇത്തരം അവസ്ഥകൾ വലിയ ദുരന്തങ്ങൾ വരുത്തിവയ്ക്കുമെന്ന് വീഡിയോക്ക് താഴെ പലരും അഭിപ്രായപ്പെട്ടു. മാൾ അധികൃതരും സംഘാടകരും കൃത്യമായ നടപടികൾ സ്വീകരിച്ച് മാത്രമേ ഇത്തരം പരിപാടികൾ നടത്താകുവെന്നും ചിലർ കുറിച്ചു.
കഴിഞ്ഞ മാസം ലുലു മാളിന്റെ തിരുവനന്തപുരം, കൊച്ചി ഔട്ട്‌ലെറ്റുകളിലും സമാനമായി ജനക്കൂട്ടം തിങ്ങനിറഞ്ഞ വാർത്തകൾ വന്നിരുന്നു. അർധ രാത്രിയിലും ജനക്കൂട്ടം എത്തിയതോടെ മാൾ പിറ്റേന്ന് കാലത്ത് വരെ പ്രവർത്തിച്ച സാഹചര്യവും അന്നുണ്ടായി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates