ബോക്സ് ഓഫീസിന് തീയ്യിടാന്‍ ബാലയ്യ; 'ദാദ' ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രം ഡിസംബറില്‍

ബാലകൃഷ്ണയുടെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു അവതാരം
Dada
Dada
Updated on
1 min read

തെലുങ്കു സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ഗ്ലിമ്പ്സ്, റിലീസ് തീയതി എന്നിവ പുറത്ത്. "ദാദ" എന്ന് പേരിട്ടിരിക്കുന്ന ഈ വമ്പൻ ആക്ഷൻ ചിത്രം 2026 ഡിസംബർ 24 ന് ക്രിസ്മസ് റിലീസായി ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിർമ്മിക്കുന്നത്. 'വീര സിംഹ റെഡ്ഡി' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുന്ന ചിത്രമാണിത്. കാജൽ അഗർവാൾ ആണ് ചിത്രത്തിലെ നായിക.

ടൈറ്റിൽ പുറത്ത് വിട്ട് കൊണ്ട് ചിത്രത്തിൻ്റെ ഒരു മാസ് ഗ്ലിമ്പ്സ് വീഡിയോയും പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. മാസ് അവതാരമായി, സ്റ്റൈലിഷ് ലുക്കിലാണ് ബാലകൃഷ്ണയെ ഈ ഗ്ലിമ്പ്സ് വീഡിയോ, പോസ്റ്റർ എന്നിവയിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റൈലിഷ് ജാക്കറ്റും, കൂളിംഗ് ഗ്ലാസും സ്വർണ മാലയും ധരിച്ച്, ആയുധവും ചുമലിലേന്തി നിൽക്കുന്ന മാസ് ഗെറ്റപ്പിലാണ് അദ്ദേഹം പുതിയ പോസ്റ്ററിൽ എത്തിയിരിക്കുന്നത്. എസ് തമൻ ഒരുക്കിയ പശ്ചാത്തല സംഗീതവും, ബാലകൃഷ്ണയുടെ തകർപ്പൻ പഞ്ച് ഡയലോഗും ഗ്ലിമ്പ്സ് വീഡിയോയുടെ ഹൈലൈറ്റ് ആണ്. മനോജ് മഞ്ചു ആണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മാസ്, കൊമേഴ്സ്യൽ എന്റർടെയ്നറുകളിലെ വൈദഗ്ധ്യത്തിന് പേരുകേട്ട സംവിധായകൻ ഗോപിചന്ദ് മലിനേനി, മഹത്വവും ചരിത്രവും വമ്പൻ ആക്ഷനും സംയോജിപ്പിക്കുന്ന ഒരു ഇതിഹാസ കഥയിലൂടെ, ബാലകൃഷ്ണയുടെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു അവതാരം ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ ഒരുങ്ങുകയാണ്.

രചന- സംവിധാനം- ഗോപിചന്ദ് മലിനേനി, നിർമ്മാതാവ്- വെങ്കട സതീഷ് കിലാരു, ബാനർ- വൃദ്ധി സിനിമാസ്, സംഗീതം – എസ്. തമൻ, ഛായാഗ്രഹണം – അരവിന്ദ് എസ്. കശ്യപ്, എഡിറ്റർ – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ – എ.എസ്. പ്രകാശ്, സംഭാഷണം – സായ് മാധവ് ബുറാ, ആക്ഷൻ – രാം ലക്ഷ്മൺ, രവി വർമ്മ, വെങ്കട്, മാർക്കറ്റിംഗ് – വാൾസ് & ട്രെൻഡ്സ്, പിആർഒ- ശബരി

Dada
32 വയസാണെന്ന് സമ്മതിക്കാന്‍ മടിയില്ല, പ്രായം കൂടുന്തോറും ആ പേടിയും കൂടുന്നു: അപര്‍ണ തോമസ്
Dada
'കഞ്ചാവ് വലിച്ച് തള്ളി രവി മോഹനും കെനീഷയും?'; വിഡിയോ പുറത്തായതോടെ നടനെ തള്ളി ആരാധകര്‍
Dada
'ഇതുപോലൊരു കഥ വേറാരും ചിന്തിച്ചിട്ടില്ലെന്ന് അഹങ്കരിച്ചു'; 'ഐ ആം ഗെയിം' ആ ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയടിയോ?; നഹാസ് പറയുന്നു
Summary

Dada - Title Glimpse starring Nandamuri Balakrishna is out. Movie will hit the theatres in December.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com