'പ്രണവിന്റെ നായികയാകാന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞു, പുറത്ത് പറയാന്‍ പറ്റാത്ത വൃത്തികേടുകള്‍ കേട്ടു'; ഹൃദയം അനുഭവം പങ്കിട്ട് ദര്‍ശന

പ്രണവിന്റെ നായികയാകാനുള്ള സൗന്ദര്യമില്ല
Darshana Rajendran
Darshana Rajendranഫയല്‍
Updated on
1 min read

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ദര്‍ശന രാജേന്ദ്രന്‍. സിനിമയിലെ നായിക സങ്കല്‍പ്പത്തെ ഉടച്ചു വാര്‍ക്കുന്നതാണ് ദര്‍ശനയുടെ മിക്ക കഥാപാത്രങ്ങളും. നായികയുടെ ചട്ടക്കൂടുകള്‍ പൊളിച്ച് എല്ലാത്തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യുന്ന നടിയാണ് ദര്‍ശന.

Darshana Rajendran
'മദ്രാസി ഷാരൂഖ് ഖാന് വേണ്ടി എഴുതിയ സിനിമ, ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞതാണ്, രണ്ടാഴ്ചയ്ക്ക് ശേഷം എല്ലാം മാറി'; തുറന്ന് പറഞ്ഞ് മുരുഗദോസ്

ദര്‍ശനയുടെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നാണ് ഹൃദയം. വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ചിത്രത്തിലെ നായകന്‍ പ്രണവ് മോഹന്‍ലാല്‍ ആയിരുന്നു. ഹൃദയത്തിലെ ദര്‍ശനയുടെ കഥാപാത്രവും പ്രകടനവും കയ്യടി നേടിയിരുന്നു. എന്നാല്‍ പ്രണവിന്റെ നായികയായി താന്‍ അഭിനയിച്ചത് ചിലര്‍ക്ക് അംഗീകരിക്കാന്‍ സാധിച്ചില്ലെന്നാണ് ദര്‍ശന പറയുന്നത്.

Darshana Rajendran
'റിയൽ ഫാൻബോയ് മൊമന്റ്'; എആർ റഹ്മാനോട് നന്ദി പറഞ്ഞ് സുഷിൻ ശ്യാം

ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ദര്‍ശന മനസ് തുറന്നത്. തനിക്ക് പ്രണവിന്റെ നായികയാകാനുള്ള സൗന്ദര്യമില്ലെന്നാണ് ചിലര്‍ പറഞ്ഞതെന്നാണ് ദര്‍ശന ചൂണ്ടിക്കാണിക്കുന്നത്. സോഷ്യല്‍ മീഡിയ പ്രതികരണങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ദര്‍ശന.

''ഞാന്‍ കമന്റുകളൊക്കെ വായിക്കാറുണ്ട്. ചെയ്യരുതെന്ന് എന്നോട് എല്ലാവരും പറഞ്ഞിട്ടുണ്ടെങ്കിലും. എന്നെ അതൊന്നും ബാധിക്കാറില്ല. നല്ല മാനസികാവസ്ഥയിലല്ലെങ്കില്‍ ഞാന്‍ ആ വഴി പോകില്ല. എന്താണ് എന്റെ കഥാപാത്രത്തെക്കുറിച്ച് ആളുകള്‍ ചിന്തിക്കുന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. എന്റെ മിക്ക സിനിമകളേയും കഥാപാത്രങ്ങളേയും എന്നേയും കുറിച്ച് പലതും എഴുതിപ്പെട്ടിട്ടുണ്ട്.'' താരം പറയുന്നു.

''ഹൃദയത്തിന്റെ സമയത്ത് നടന്ന ചര്‍ച്ചകള്‍ വലിയ തമാശകളായിരുന്നു. സൗന്ദര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും, ഞാന്‍ പ്രണവിന്റെ നായിക ആകാന്‍ പാടില്ലായിരുന്നു എന്നൊക്കെ എഴുതിക്കണ്ടിരുന്നു. അതൊക്കെ എനിക്ക് വലിയ തമാശയായിട്ടാണ് തോന്നിയത്.'' ദര്‍ശന പറയുന്നു. ചില വൃത്തികെട്ട കമന്റുകള്‍ ക്യാമറയ്ക്ക് മുമ്പില്‍ പറയാനാകില്ല. വളരെ വൃത്തികെട്ടവയായിരുന്നു. പക്ഷെ എനിക്ക് അതൊക്കെ തമാശയായിട്ടാണ് തോന്നിയതെന്നും ദര്‍ശന പറയുന്നു.

സൗന്ദര്യത്തെക്കുറിച്ചുള്ള നമ്മളുടെ സങ്കല്‍പ്പങ്ങള്‍ വല്ലാതെ ഉറച്ചു പോയതാണ്. ആരെങ്കിലും അതിനെയൊന്ന് ഇളക്കാന്‍ ശ്രമിച്ചാല്‍ നിന്നെ കാണാന്‍ ഭംഗിയില്ല, നീ വൃത്തികെട്ടവളാണെന്ന് ഓര്‍മ്മപ്പെടുത്താന്‍ ആളുകള്‍ ഓടിയെത്തും. ആയിക്കോളൂ എന്നേ ഞാന്‍ പറയൂ. പക്ഷെ ആ കഥാപത്രം അവതരിപ്പിക്കാന്‍ സാധിച്ചതില്‍ ഞാന്‍ സന്തുഷ്ടയാണ്. ആ കാഴ്ചപ്പാടുകളെയൊന്ന് ഇളക്കാന്‍ സാധിച്ചുവല്ലോ എന്ന സന്തോഷമുണ്ടെന്നും ദര്‍ശന പറയുന്നു.

പര്‍ദ്ദയാണ് ദര്‍ശനയുടെ പുതിയ സിനിമ. തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന സിനിമയാണ് പര്‍ദ്ദ. അനുപമ പരമേശ്വരനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍-മഹേഷ് നാരായണന്‍-മമ്മൂട്ടി ചിത്രമടക്കം നിരവധി സിനിമകള്‍ ദര്‍ശനയുടേതായി അണിയറയിലുണ്ട്.

Summary

Darshana Rajendran on how people had problems when she became heroine to Pranav Mohanlal in Hridayam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com