മകളുടെ പിറന്നാളിന് 13കാരിയുണ്ടാക്കിയ കേക്ക്, ഇതുവരെ കഴിച്ചതിൽ ഏറ്റവും മികച്ചതെന്ന് ​ഗീതു മോഹൻദാസ്

സേറ ഫ്രാൻസിസ് എന്ന കൊച്ചുമിടുക്കി സംരംഭകയാണ് കുട്ടി കേക്കിന് പിന്നിൽ
മകളുടെ പിറന്നാളിന് 13കാരിയുണ്ടാക്കിയ കേക്ക്, ഇതുവരെ കഴിച്ചതിൽ ഏറ്റവും മികച്ചതെന്ന് ​ഗീതു മോഹൻദാസ്
Updated on: 
1 min read

​ഗീതു മോഹൻദാസിന്റേയും രാജീവ് രവിയുടേയും പൊന്നോമന ആരാധനയുടെ എട്ടാം പിറന്നാളായിരുന്നു ഇന്നലെ. അടുത്ത സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താരപുത്രിയുടെ പിറന്നാൾ ആഘോഷം. ആ​ഘോഷത്തിലെ യഥാർത്ഥ താരം കേക്കായിരുന്നു. 13 കാരിയായ ബേക്കറാണ് ഈ കേക്കുണ്ടാക്കിയത്. സോഷ്യൽ മീഡിയയിലൂടെ ​ഗീതു മോ​ഹൻദാസ് തന്നെയാണ് ഇത് ആരാധകരെ അറിയിച്ചത്. 

സേറ ഫ്രാൻസിസ് എന്ന കൊച്ചുമിടുക്കി സംരംഭകയാണ് കുട്ടി കേക്കിന് പിന്നിൽ. താൻ കഴിച്ചതിൽ വച്ച് ഏറ്റവും രുചികരമായ കേക്കാണിത് എന്നാണ് ​ഗീതു കുറിച്ചത്. കൂടുതൽ ഓർഡർ എടുക്കാനും അത് എത്തിച്ചുതരാനും സേറയ്ക്കിപ്പോൾ സാധിക്കുമെന്നും ​ഗീതു വ്യക്തമാക്കുന്നുണ്ട്.

ഇന്ദ്രജിത്തിന്റേയും പൂർണിമയുടേയും മക്കളായ പ്രാർത്ഥനയും നക്ഷത്രയും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ബർത്ത്ഡേ ആഘോഷത്തിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് കുട്ടി ആരുവിന് ആശംസ അറിയിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com