ഡാര്‍ത്ത് വാഡറിന് ജീവന്‍ നല്‍കിയ ഡേവിഡ് പ്രൗസ് അന്തരിച്ചു

യുകെയില്‍ ജനിച്ച ഡേവിഡ് വെയിറ്റ് ലിഫ്റ്ററും ബോഡിബില്‍ഡറുമാണ്
ഡാര്‍ത്ത് വാഡറിന് ജീവന്‍ നല്‍കിയ ഡേവിഡ് പ്രൗസ് അന്തരിച്ചു
Updated on: 
1 min read

ഹോളിവുഡ് നടന്‍ ഡേവിഡ് പ്രൗസ് അന്തരിച്ചു. 85 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സ്റ്റാര്‍ വാര്‍സ് ഒറിജിനലിലെ ഡാര്‍ത്ത് വാഡര്‍ ആയി വേഷമിട്ട താരമാണ് ഡേവിഡ്. അദ്ദേഹത്തിന്റെ മാനേജ്‌മെന്റ് ഏജന്‍സിയാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. 

യുകെയില്‍ ജനിച്ച ഡേവിഡ് വെയിറ്റ് ലിഫ്റ്ററും ബോഡിബില്‍ഡറുമാണ്. തുടര്‍ന്ന് ഡാര്‍ത്ത് വാഡറായി എത്തിയതോടെയാണ് അദ്ദേഹം പ്രശസ്തിയില്‍ എത്തുന്നത്. ഡാര്‍ത്ത് വാഡറിന്റെ ശരീരം മാത്രമായാണ് ഡേവിഡ് എത്തിയത്. 6 അടി ആറ് ഇഞ്ച് ഉയരമാണ് അദ്ദേഹത്തിന് അവസരം നേടിക്കൊടുത്തത്. എന്നാല്‍ കഥാപാത്രത്തിന് ശബ്ദം നല്‍കിയത് അമേരിക്കന്‍ നടന്‍ ജെയിംസ് ഏര്‍ള്‍ ജൊനെസ് ആയിരുന്നു.

അതിനു മുന്‍പ് കുട്ടികള്‍ക്ക് ഇടയില്‍ റോഡ് സുരക്ഷയെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായി ഒരുക്കിയ പരസ്യത്തിലെ ഗ്രീന്‍ ക്രോസ് കോഡ് മാനും അദ്ദേഹത്തിന് ആരാധകരെ നേടിക്കൊടുത്തിരുന്നു. 1967ല്‍ ജെയിംസ് ബോണ്ട് സ്പൂഫ് കാസിനോ റോയലിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പ്രിയ കഥാപാത്രം ഡാര്‍ത്ത് വാഡറിന് താരങ്ങളും ആരാധകരും ഉള്‍പ്പടെയുള്ളവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com