'വിളിക്കുമെന്ന് പറഞ്ഞതിന് അജു ദേഷ്യപ്പെടുമോ എന്ന് പേടിച്ചു'; വര്‍ഷങ്ങള്‍ക്ക് ശേഷം ലിഫ്റ്റില്‍ വച്ച് കണ്ടപ്പോള്‍; ദീപ നായര്‍ പറയുന്നു

നമുക്ക് എന്തോ ഒരു കണക്ഷനുണ്ടെന്ന് ഞാന്‍ അജുവിനോട് പറഞ്ഞു.
Aju Varghese, Deepa Nayar
Aju Varghese, Deepa Nayarവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

അജു വര്‍ഗീസ് കുട്ടിക്കാലത്ത് തന്റെ ആരാധകനായിരുന്നുവെന്ന നടി ദീപ നായരുടെ വാക്കുകള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. പ്രിയം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ദീപ. പൊങ്കാലയിടാന്‍ നാട്ടിലെത്തിയപ്പോഴാണ് ദീപ അജുവിനെക്കുറിച്ച് സംസാരിച്ചത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം യാദൃശ്ചികമായി അജുവിനെ കണ്ടുമുട്ടിയതിനെക്കുറിച്ചും തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും സംസാരിക്കുകയാണ് ദീപ.

Aju Varghese, Deepa Nayar
'വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല, പ്രസവദിനം അടുത്തു വരികയാണ്'; സന്തോഷം പങ്കുവച്ച് ഷംന കാസിം

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദീപ നായര്‍ മനസ് തുറന്നത്. അജുവും താനും തമ്മില്‍ എന്തോ ഒരു കണക്ഷനുണ്ടെന്നും ദീപ പറയുന്നു. ആ വാക്കുകളിലേക്ക്:

Aju Varghese, Deepa Nayar
'സീറ്റ് ഉണ്ടായിട്ടും ഇറക്കി വിട്ടിട്ടുണ്ട്; അപമാനവും സങ്കടവും ഒതുക്കിപ്പിടിച്ച് നില്‍ക്കും'; വികാരഭരിതനായി ഇന്ദ്രന്‍സ്

അജു ആ സമയത്ത് വിളിക്കുമായിരുന്നു. അജുവിന് ഞാന്‍ ഫോട്ടോയും അയച്ച് കൊടുത്തിട്ടുണ്ട്. അജു വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലെത്തി. പിന്നീട് മഞ്ജിമയുടെ കയ്യില്‍ നിന്നും എന്റെ ഫോണ്‍ നമ്പര്‍ വാങ്ങി വാട്‌സ് ആപ്പ് മെസേജ് അയച്ചിരുന്നു. അജുവിന്റെ സെന്‍സ് ഓഫ് ഹ്യൂമര്‍ വളരെ നല്ലതാണ്. ഞാന്‍ പറഞ്ഞതിനെക്കുറിച്ച് ട്രോളുകള്‍ വരുന്നുണ്ട്. അജു തമാശയായിട്ടാണ് അതെല്ലാം എടുത്തത്. അതോടെ എനിക്ക് അജുവിനോടുള്ള ഇഷ്ടം കൂടി. അജുവാണ് സോഷ്യല്‍ മീഡിയയില്‍ വന്നത് കൂടുതലും എനിക്ക് അയച്ചു തന്നത്.

അജു ഇത് നെഗറ്റീവായി എടുക്കുമോ, ദേഷ്യം വരുമോ എന്ന് എനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു. നേരിട്ട് ചോദിച്ചു. എന്ത് കുഴപ്പം ചേച്ചി, ഇത് നമ്മുടെ ഓര്‍മകളല്ലേ, ശരിക്കും നടന്നതല്ലേ, നമ്മള്‍ ഉണ്ടാക്കി പറയുന്നതല്ലേ എന്നായിരുന്നു മറുപടി. അജുവിനും എനിക്കുമൊരു സ്‌പെഷ്യല്‍ കണക്ഷനുണ്ട്. ഭയങ്കര അപ്രതീക്ഷിതമായി ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം മുംബൈയില്‍ വച്ച് കണ്ടുമുട്ടി.

ഒന്ന് ആലോചിച്ച് നോക്കൂ. ഞാന്‍ മെല്‍ബണില്‍ നിന്നും മുംബൈയില്‍ വന്നിരിക്കുകയാണ്. ആ സമയത്ത് അജുവും മുംബൈയില്‍ വന്നിട്ടുണ്ട്. രണ്ടു പേരും ഒരേ ഹോട്ടലിലാണ് താമസിക്കുന്നത്. ഇത്രയും ഹോട്ടലുകളുള്ള മുംബൈയിലാണ്. ഞങ്ങള്‍ കണ്ടുമുട്ടുന്നത് ലിഫ്റ്റിലാണ്. ഞാനും മൂത്തമോളുമുണ്ട്. അജുവാണ് ആദ്യം കയറിയത്. കുറച്ച് കഴിഞ്ഞപ്പോള്‍ ഞാനും മോളും കയറി. ആരാണെന്ന് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. അദ്ദേഹം താമസിച്ചിരുന്നത് ഞങ്ങളുടെ അതേ ഫ്‌ളോറിലുമായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍, ഒരാള്‍ ഇങ്ങനെ നോക്കുന്നു. എന്നോട് ദീപ ചേച്ചിയല്ലേ എന്ന് ചോദിച്ചു. അപ്പോഴാണ് ഞാന്‍ നോക്കുന്നത്. അയ്യോ അജുവല്ലേ എന്ന് ഞാനും ചോദിച്ചു.

എന്തൊരു യാദൃശ്ചികതയാണെന്ന് ആലോചിച്ച് നോക്കു. ഞാന്‍ എപ്പോഴും നാട്ടില്‍ വരുന്ന ആളല്ല. ജീവിതത്തില്‍ ആദ്യമായിട്ടാണ് മുംബൈയില്‍ പോകുന്നത്. നമുക്ക് എന്തോ ഒരു കണക്ഷനുണ്ടെന്ന് ഞാന്‍ അജുവിനോട് പറഞ്ഞു. അജുവിന്റെ ഏറ്റവും ഇഷ്ടമുള്ള സിനിമ വെള്ളിമൂങ്ങയാണ്. അവരുടെ കോമ്പിനേഷന്‍ ഇഷ്ടമാണ്. ഇതുപോലെ ഈയ്യടുത്തിറങ്ങിയ സര്‍വ്വം മായയും. അജു-നിവിന്‍ കോമ്പിനേഷനും ഇഷ്ടമാണ്.

Summary

Deepa Nayar shares how she met Aju Varghese, years later.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com