'ഒരിക്കലും ഒരു സ്റ്റേജിലോ മീഡിയയുടെ മുന്നിലോ കരയരുത് എന്ന് ആ​ഗ്രഹിച്ചിട്ടുണ്ട്'; പൊതുവേദിയിൽ പൊട്ടിക്കരഞ്ഞതിനെക്കുറിച്ച് ദീപ

പക്ഷേ ഈ സിനിമ കണ്ടിറങ്ങിയപ്പോൾ ആദ്യമായിട്ട് അച്ചാച്ചൻ എന്നെ അഭിനന്ദിച്ചു.
Deepa Thomas
Deepa Thomas വിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

'കരിക്ക്' സീരിസിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ദീപ തോമസ്. വെങ്കടേഷ് മഹ സംവിധാനം ചെയ്ത 'റാവു ബഹദൂർ' എന്ന തെലുങ്ക് ചിത്രമാണ് ദീപയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയത്. ചിത്രത്തിലെ ദീപയുടെ പെർഫോമൻസ് ഏറെ പ്രശംസകൾ ഏറ്റുവാങ്ങുകയും ചെയ്തു. ചിത്രത്തിന്റെ വിജയാഘോഷ പരിപാടിയിൽ വികാരാധീനയായ ദീപയുടെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.

വേദിയിൽ നിന്ന് സംസാരിക്കുന്നതിനിടയില്‍ താരം കരയുകയും സദസിലിരുന്ന സഹതാരങ്ങളും അണിയറ പ്രവര്‍ത്തകരും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ നിമിഷം താൻ അത്രയും വികാരാധീനയായതിന് പിന്നിലെ കാരണം പറയുകയാണ് ദീപ.

സന്തോഷം കൊണ്ടുള്ള ഒരു കരച്ചിലായിരുന്നു അതെന്നും ആ ഒരു നിമിഷം തന്റെ ജീവിതത്തിൽ ഇന്നും വിലപ്പെട്ടതാണെന്നും ദീപ പറഞ്ഞു. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. "ജീവിതത്തിൽ ഒരിക്കലും ഒരു സ്റ്റേജിന് മുന്നിലോ അല്ലെങ്കിൽ ഒരു മീഡിയയുടെ മുന്നിലോ കരയരുത് എന്ന് ഞാൻ ആ​ഗ്രഹിച്ചിട്ടുണ്ട്.

പക്ഷേ ആ ഒരു നിമിഷം, ഈ സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോഴുള്ള ആളുകളുടെ പ്രശംസകൾ, ആ​ഗ്രഹിച്ച കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുമ്പോഴുണ്ടാകുന്നതാണ്. ശരിക്കും സന്തോഷം കൊണ്ടുള്ള ഒരു കരച്ചിലായിരുന്നു അത്. ആ ഒരു നിമിഷം എന്റെ ജീവിതത്തിൽ ഇന്നും വിലപ്പെട്ടതാണ്. ആ സമയത്ത് എന്റെ കുടുംബം എന്നോടൊപ്പമുണ്ടായിരുന്നു. എന്റെ ഓരോ സിനിമ കാണുമ്പോഴും അച്ചാച്ചൻ പറയും, 'ഇത് കൊള്ളത്തില്ല.

നീ അഭിനയം കുറച്ചു കൂടി നന്നാക്കണമെന്ന്' എപ്പോഴും പറയും. പക്ഷേ ഈ സിനിമ കണ്ടിറങ്ങിയപ്പോൾ ആദ്യമായിട്ട് അച്ചാച്ചൻ എന്നെ അഭിനന്ദിച്ചു. അപ്പോൾ അതെനിക്ക് ഭയങ്കര സ്പെഷ്യലാണ്. അതാണ്".- ദീപ തോമസ് പറഞ്ഞു. "ഇന്നലെ പ്രേക്ഷകര്‍ക്കൊപ്പം തിയറ്ററിലിരുന്ന് സിനിമ കാണുമ്പോള്‍ അവര്‍ ചിരിക്കുകയും കരയുകയും അങ്ങനെ ഈ സിനിമയുടെ എല്ലാ വികാരങ്ങള്‍ക്കൊപ്പം അവര്‍ പോയി.

എന്‍റെ മാതാപിതാക്കള്‍ക്ക് തെലുങ്ക് അറിയില്ല. ഇന്നലെ സബ്ടൈറ്റില്‍ വച്ച് സിനിമ കാണുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ അവര്‍ ചിരിക്കുന്നതും കരയുന്നതും കണ്ട് എനിക്ക് അഭിമാനം തോന്നി. ദീപ, കുറച്ചു കൂടി നന്നാക്കണം എന്ന് അച്ഛന്‍ എപ്പോഴും പറയും.

ഇപ്രാവശ്യം എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രശംസയാണ് ലഭിച്ചത്. ദീപ ഇത് നിന്‍റെ ബെസ്റ്റ് പെര്‍ഫോമന്‍സാണെന്ന് അച്ഛന്‍ പറഞ്ഞു". - ദീപ തോമസ് ചിത്രത്തിന്റെ സക്സസ് മീറ്റിൽ പറഞ്ഞു.

Deepa Thomas
'രണ്ട് മുഖങ്ങൾ, രണ്ട് വശങ്ങൾ, ഒരു സത്യം!' പൃഥ്വിരാജും കരീന കപൂറും നേർക്കുനേർ; 'ദായ്റ'യുടെ പുതിയ പോസ്റ്റർ
Deepa Thomas
'ഫുൾ ലോഡാ'! എൽജെപി- ഇന്ദ്രജിത്ത് ചിത്രം 'നായകൻ' റീ റിലീസ് തീയതി പുറത്ത്
Deepa Thomas
'സ്നേഹം മാത്രം'; ആരാധകർക്കായി ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് അല്ലു അർജുൻ
Summary

Deepa Thomas talks about her cherish moment in life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com