'സിനിമയുടെ വിജയമല്ല, കൂടെ ജോലി ചെയ്യുന്നവരാണ്‌ പ്രധാനം'; വിവാദങ്ങള്‍ക്കിടെ ഷാരൂഖിനൊപ്പമുള്ള ചിത്രവുമായി ദീപിക

കല്‍ക്കി 2വില്‍ പിന്നും ഒഴിവായെന്ന വാർത്തകള്‍ക്കിടെ
Deepika Padukone
Deepika Padukoneഫെയ്സ്ബുക്ക്
Updated on
1 min read

വിവാദങ്ങള്‍ക്കിടെ പോസ്റ്റുമായി ദീപിക പദുക്കോണ്‍. ഷാരൂഖ് ഖാന്റെ കൈ പിടിച്ചിരിക്കുന്ന ചിത്രമാണ് ദീപിക പങ്കുവച്ചിരിക്കുന്നത്. തന്റെ ആദ്യ സിനിമയായ ഓം ശാന്തി ഓമിന്റെ ചിത്രീകരണ സമയത്ത് ഷാരൂഖ് ഖാനില്‍ നിന്നും പഠിച്ച പാഠത്തെക്കുറിച്ചാണ് പോസ്റ്റില്‍ ദീപിക സംസാരിക്കുന്നത്.

Deepika Padukone
തിയറ്ററുകളിലെത്തും മുൻപേ മികച്ച നേട്ടം; ഇന്ത്യയുടെ ഔദ്യോ​ഗിക ഓസ്കർ എൻട്രിയായി 'ഹോംബൗണ്ട്'

സിനിമയുടെ വിജയത്തേക്കാള്‍ പ്രധാനം ആരുടെ കൂടെ ജോലി ചെയ്യുന്നു, സിനിമയൊരുക്കുന്നതിനിടെ നേടുന്ന അനുഭവങ്ങള്‍ തുടങ്ങിയവയാണെന്നായിരുന്നു അന്ന് ദീപിക ഷാരൂഖില്‍ നിന്നും പഠിച്ച പാഠം. തെലുങ്ക് ചിത്രം കല്‍ക്കി 2വില്‍ നിന്നും ദീപിക പിന്മാറിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് താരത്തിന്റെ പോസ്റ്റ്.

Deepika Padukone
വൈ കാറ്റഗറി സുരക്ഷയില്‍ വീഴ്ച; വിജയ്‌യുടെ വസതിയില്‍ യുവാവ് അതിക്രമിച്ചു കയറി; പിടിയില്‍

''18 വര്‍ഷം മുമ്പ് ഓം ശാന്തി ഓം ചെയ്യുമ്പോള്‍ നിങ്ങള്‍ എനിക്ക് പഠിപ്പിച്ചു തന്ന ആദ്യത്തെ പാഠം, ഒരു സിനിമയുടെ വിജയത്തേക്കാള്‍ പ്രധാനം അതുണ്ടാക്കുന്നതിന്റെ അനുഭവവും കൂടെ പ്രവര്‍ത്തിക്കുന്നവരുമാണെന്നാണ്. അതിന് ശേഷം ഞാനെടുത്തിട്ടുള്ള എല്ലാ തീരുമാനങ്ങളിലും ആ പാഠം പരിഗണിച്ചിട്ടുണ്ട്. ഒരുപക്ഷെ അതുകൊണ്ടാകാം, നമ്മളൊരുമിച്ച് ആറാമത്തെ സിനിമ ഇപ്പോള്‍ ചെയ്യാന്‍ സാധിക്കുന്നത്'' ദീപിക പറയുന്നു.

പുതിയ സിനിമയായ കിങിന്റെ ലൊക്കോഷനില്‍ നിന്നുള്ള ചിത്രമാണ് ദീപിക പങ്കുവച്ചിരിക്കുന്നത്. ഷാരൂഖ് ഖാനും മകള്‍ സുഹാന ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് കിങ്. സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്.

നേരത്തെ, പ്രഭാസ് നായകനായ കല്‍ക്കിയുടെ രണ്ടാം ഭാഗത്തില്‍ നിന്നും ദീപികയെ ഒഴിവാക്കിയതായി നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. ദീപിക പ്രതിഫലം കൂട്ടി ചോദിച്ചുവെന്നും, ജോലി സമയം ഏഴ് മണിക്കൂറായി ചുരുക്കാന്‍ ആവശ്യപ്പെട്ടുവെന്നും തനിക്കൊപ്പം വരുന്ന സംഘത്തിന്റെ ചെലവ് നോക്കണമെന്നും പറഞ്ഞുവെന്നായിരുന്നു താരത്തിന്റെ പുറത്താക്കലിന് കാരണമായി റിപ്പോര്‍ട്ടുകള്‍ കണ്ടെത്തിയത്. എന്നാല്‍ പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് മറ്റൊരു കഥയാണ്.

ദീപികയെ പുറത്താക്കിയതല്ല, മറിച്ച് താരം പിന്മാറിയതാണെന്നായിരുന്നു പുതിയ റിപ്പോര്‍ട്ടുകള്‍. നേരത്തെ തീരുമാനിച്ചതില്‍ നിന്നും വിഭിന്നമായി തന്റെ കഥാപാത്രത്തിന്റെ സ്‌ക്രീന്‍ ടൈമും പ്രാധാന്യവും രണ്ടാം ഭാഗത്തില്‍ കുറഞ്ഞു. പ്രധാന കഥാപാത്രമായിരുന്ന സുമതിയെ വെറും അതിഥി വേഷത്തിലേക്ക് ഒതുക്കി. ഇതെല്ലാമാണ് ദീപികയുടെ പിന്മാറ്റത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Summary

Amid Kalki 2 controversies Deepika Padukone shares photo with Shahrukh Khan. Talks about film's success doesn't matter more than the experience and people you work with.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com