

'ഞാൻ പ്രകാശൻ', 'മകൾ' എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ദേവിക സഞ്ജയ്. 'സുഖമാണോ സുഖമാണ്' ആണ് ദേവികയുടേതായി നിലവിൽ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം. മാത്യു തോമസ് ആണ് ചിത്രത്തിൽ നായകനായെത്തിയത്. ഞാൻ പ്രകാശനിൽ അഭിനയിച്ചുവെന്ന് തനിക്ക് ഇപ്പോഴും വിശ്വാസിക്കാനാകുന്നില്ലെന്ന് പറയുകയാണ് ദേവികയിപ്പോൾ.
കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദേവിക ഇക്കാര്യം പറഞ്ഞത്. "സിനിമയിൽ അഭിനയിക്കാൻ ഒരുപാട് ആഗ്രഹിച്ചതാണ്. എങ്ങനെ സിനിമയിൽ എത്തണമെന്ന് അറിയില്ലായിരുന്നു. ഞാൻ പ്രകാശൻ കഴിഞ്ഞപ്പോൾ സിനിമയോട് വല്ലാത്ത ആഭിമുഖ്യം തോന്നി.
ഒരു പ്രാവശ്യം അവസരം ലഭിച്ചപ്പോഴാണ് എനിക്ക് അത്ര മാത്രം സന്തോഷം ലഭിക്കുന്നുവെന്നും മുൻപോട്ട് പോകാൻ കഴിയും എന്നും തിരിച്ചറിയുന്നത്. സിനിമ തന്നെയാണ് ഇഷ്ടം. സിനിമയിൽ മുന്നോട്ട് പോകാനാണ് ആഗ്രഹം. ഞാൻ പ്രകാശനിൽ അഭിനയിച്ചുവെന്ന് വിശ്വസിക്കാൻ കഴിയാതെ ഇരിക്കുകയാണ്. സിനിമയെപ്പെറ്റി എന്തെല്ലാമോ പഠിക്കാൻ കഴിഞ്ഞു.
കാമറയുടെ പിന്നിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ കഴിഞ്ഞു. സിനിമ എന്ന മീഡിയം അടുത്തറിയണമെങ്കിൽ കുറേയേറെ കഥാപാത്രങ്ങൾ അവതരിപ്പിച്ചാൽ മാത്രമേ ആ തോന്നൽ ഉണ്ടാകൂ".- ദേവിക പറഞ്ഞു. അതേസമയം ജയസൂര്യ നായകനായെത്തുന്ന കത്തനാർ ആണ് ദേവികയുടേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. അരുൺലാൽ ആണ് സുഖമാണോ സുഖമാണ് സംവിധാനം ചെയ്തത്.
ഫാമിലി എൻ്റർടെയ്നറായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ജഗദീഷ്, സ്ഫടികം ജോര്‍ജ്, കുടശ്ശനാട് കനകം, നോബി മാര്‍ക്കോസ്, അഖില്‍ കവലയൂര്‍, മണിക്കുട്ടന്‍, ജിബിന്‍ ഗോപിനാഥ്, അബിന്‍ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യ മനോജ് എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates