മദ്യലഹരിയിൽ ജയംരവിയുടെ ഭാര്യയോട് വഴക്കിടുന്ന ധനുഷ്, വിഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്

മദ്യപിച്ചെത്തിയ ധനുഷ് ജയം രവിയുടെ ഭാര്യ ആരതിയോട് വഴക്കുണ്ടാക്കി എന്ന അടിക്കുറിപ്പിലാണ് വിഡിയോ പ്രചരിച്ചത്
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയിൽ നിന്ന്
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയിൽ നിന്ന്
Updated on
1 min read

ഴിഞ്ഞ ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം നടൻ ധനുഷും ജയം രവിയുമായുള്ള വിഡിയോ ആയിരുന്നു. മദ്യപിച്ചെത്തിയ ധനുഷ് ജയം രവിയുടെ ഭാര്യ ആരതിയോട് വഴക്കുണ്ടാക്കി എന്ന അടിക്കുറിപ്പിലാണ് വിഡിയോ പ്രചരിച്ചത്. ജയം രവിയുടേയും നടി തൃഷയുടേയും സാനിധ്യത്തിലായിരുന്നു ‌വഴക്ക്. എന്നാൽ ഇപ്പോൾ വിഡിയോയ്ക്ക് പിന്നിലെ സത്യം പുറത്തുവന്നിരിക്കുകയാണ്. 

2015 ല്‍ പുറത്തിറങ്ങിയ തനി ഒരുവന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങിന് ഇടയിലുണ്ടായ സംഭവമാണിത്. ധനുഷും ആരതിയും വഴക്കിടുകയായിരുന്നില്ലെന്നും അതൊരു വ്യാജ പ്രചരണം മാത്രമാണെന്നുമാണ് ജയം രവിയുമായി ബന്ധപ്പെട്ടവർ പറയുന്നത്. ധനുഷിന്റയും ജയം രവിയുടെ കുടുംബങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും അവർ വ്യക്തമാക്കി. ജയം രവി, അരവിന്ദ് സ്വാമിയും പ്രധാന വേഷത്തിൽ എത്തിയ തനി ഒരുവൻ മികച്ച വിജയമായിരുന്നു. ചിത്രത്തിന്റെ വിജയാഘോഷത്തിൽ ധനുഷ്, ഐശ്വര്യ രജനികാന്ത്, തൃഷ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നടന്‍ ധനുഷും നടന്‍ ജയം രവിയുടെ ഭാര്യ ആരതിയും തമ്മില്‍ വഴക്കിടുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചത്. ധനുഷ് മദ്യപിച്ച് ആരതിയോട് തട്ടിക്കയറിയെന്നുമാണ് വിഡിയോയിൽ ആരോപിച്ചിരുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Arya, Karuppu
Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com