

തന്റെ പുതിയ ചിത്രമായ കരയുടെ പ്രൊമോഷൻ തിരക്കിലാണ് ധനുഷ് ഇപ്പോൾ. തന്റെ അടുത്ത സംവിധാന സംരംഭവുമായി ബന്ധപ്പെട്ട കാലതാമസത്തെക്കുറിച്ച് ധനുഷ് പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്. അടുത്തൊന്നും താൻ കാമറയ്ക്ക് പിന്നിലേക്ക് മാറില്ലെന്ന് ധനുഷ് വ്യക്തമാക്കി.
കരയുടെ പ്രൊമോഷന്റെ ഭാഗമായി കോയമ്പത്തൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മറ്റു പ്രൊജക്ടുകൾ ഷൂട്ടിങ് പൂർത്തിയാക്കുന്ന തിരക്കിലായതിനാൽ തന്റെ സംവിധാന സംരംഭത്തിന് സമയമെടുക്കുമെന്ന് താരം സ്ഥിരീകരിച്ചു. "രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഡി 55 ആദ്യം പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതിനുശേഷം, മാരി സെൽവരാജിനൊപ്പം മറ്റൊരു സിനിമയിലും തുടർന്ന് ലബ്ബർ പന്ത് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ പച്ചൈമുത്തു തമിഴരസനൊപ്പം ഒരു സിനിമയിലും അഭിനയിക്കും. അപ്പോൾ ഇതെല്ലാം പൂർത്തിയാക്കാൻ എനിക്ക് കുറച്ച് വർഷങ്ങൾ വേണ്ടി വരും.
അതിനുശേഷം മാത്രമേ എനിക്ക് സംവിധാനത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയൂ".- ധനുഷ് പറഞ്ഞു. ഇഡ്ഡലി കടൈ ആണ് ധനുഷ് സംവിധാനം ചെയ്ത് ഏറ്റവുമൊടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. അതേസമയം വിഘ്നേഷ് രാജ സംവിധാനം ചെയ്ത കര ഏപ്രിൽ 30ന് തിയറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates