'ആദ്യമായി എന്റെ ബോഡിയ്ക്ക് കയ്യടി കിട്ടി, അത് ഞാൻ മറക്കില്ല'; 'പൊല്ലാധവനെ'ക്കുറിച്ച് ധനുഷ്

കൊള്ളി പോലെയാണ് എന്നൊക്കെ ഉള്ള കളിയാക്കലുകൾ കേട്ടിരുന്നു.
Dhanush
Dhanushഫെയ്സ്ബുക്ക്
Updated on
1 min read

തനിക്കെതിരെ ഉയർന്ന ബോഡി ഷെയ്മിങ് കമന്റുകൾ ഒരുപരിധി വരെ കുറഞ്ഞത് 'പൊല്ലാധവൻ' സിനിമ റിലീസായതിന് ശേഷമായിരുന്നുവെന്ന് നടൻ ധനുഷ്. 2007 ൽ ധനുഷിനെ നായകനാക്കി വെട്രിമാരൻ ഒരുക്കിയ സിനിമയാണ് പൊല്ലാധവൻ. 'കര' സിനിമയുടെ പ്രൊമോഷൻ വേദിയിൽ സംസാരിക്കുകയായിരുന്നു ധനുഷ്. "എന്റെ കരിയറിൽ തന്നെ പ്രധാനമായ ചിത്രമാണിത്.

അത്രയും കാലം മെലിഞ്ഞിട്ടാണ്, കൊള്ളി പോലെയാണ് എന്നൊക്കെ ഉള്ള കളിയാക്കലുകൾ കേട്ടിരുന്നു. ഈ സിനിമയിലെ സീനിലാണ് എനിക്ക് കയ്യടി കിട്ടിയത്. ആദ്യമായി എന്റെ ബോഡിയ്ക്ക് കയ്യടികൾ കിട്ടിയത് ഈ സിനിമയിലൂടെയാണ് അത് ഞാൻ മറക്കില്ല. എനിക്ക് വളരെ സ്പെഷ്യൽ ആയിട്ടുള്ള ചിത്രമാണ് ഇത്".- ധനുഷ് പറഞ്ഞു.

പോർ തൊഴിൽ എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം വിഘ്‌നേഷ് രാജ ഒരുക്കുന്ന സിനിമയാണ് കര. ഏപ്രിൽ 30 ന് സിനിമ പുറത്തിറങ്ങും. ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ സിനിമയ്ക്ക് നേരെ വിമർശനങ്ങളും ഉയർന്നിരുന്നു. കരയിലെ നായികയായി മലയാളി തിരഞ്ഞെടുത്തു.

Dhanush
'കുറ്റങ്ങള്‍ തടയുന്നതില്‍ നിന്നും പൊലീസ് മാറി, അതിനാല്‍ ദാവൂദ് ഇബ്രാഹിനൊപ്പം ചേരുന്നു'; രാഘവ് ഛദ്ദയെ പരിഹസിച്ച് പ്രകാശ് രാജ്

ഇരുണ്ട നിറമാക്കാൻ മുഖത്ത് ബ്രൗൺ നിറം പൂശി എന്നൊക്കെയായിരുന്നു വിഘ്നേഷിനെതിരെ ഉയർന്ന വിമർശനങ്ങൾ. പ്രകടനത്തിനാണ് താൻ മുൻഗണന കൊടുക്കുന്നതെന്നും തന്റെ കഥാപാത്രത്തോട് നീതി പുലർത്തുനാവുന്ന ആളാണോ എന്നതിനായിരിക്കും പ്രധാന പരിഗണനയെന്നും വിഘ്നേഷ് പറഞ്ഞു.

Dhanush
'മലയാളത്തിൽ നിന്ന് ബോധപൂർവം മാറി ‌നിന്നതല്ല; ഞാൻ ഹൈദരാബാ​ദിൽ സ്ഥിരതാമസമാക്കിയെന്ന് കരുതുന്നവരുണ്ട്'

ഇരുപത്- ഇരുപത്തിയഞ്ചോളം പെൺകുട്ടികളെ ഓഡിഷൻ ചെയ്തിരുന്നു. പക്ഷേ മമിത ചെയ്തതിന്റെ അടുത്തുപോലും ആരും എത്തിയില്ലെന്നും വിഘ്നേഷ് പറഞ്ഞു. മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രം എടുത്ത തീരുമാനമാണ് മമിതയെ നായികയാക്കുകയെന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Summary

Cinema News: Dhanush recalls being mocked for his physique before Polladhavan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com