'ചിരിയില്ല, മുഖത്ത് വിഷാദവും നിരാശയും; ധനുഷിന് എന്തുപറ്റി? പരാജയത്തിന്റെ സങ്കടമാണോ?'; ആശങ്കയോടെ ആരാധകര്‍

കഴിഞ്ഞ ദിവസമാണ് ഇഡ്‌ലി കടൈ ഒടിടിയിലെത്തിയത്.
Dhanush
Dhanushവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

ധനുഷ് നായകനും സംവിധായകനുമായ ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷിനൊപ്പം നിത്യ മേനോനും പ്രധാന വേഷത്തിലെത്തിയ ചിത്രം തിയേറ്ററില്‍ വിജയം നേടിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഇഡ്‌ലി കടൈ ഒടിടിയിലെത്തിയത്. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ഇഡ്‌ലി കടൈയുടെ ഒടിടി എന്‍ട്രി. സിനിമയുടെ ഒടിടി റിലീസിനെക്കുറിച്ച് സംസാരിക്കുന്ന ധനുഷിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Dhanush
'അയാൾ എന്നെ കെട്ടിപ്പിടിക്കാൻ നോക്കി; അവിടെയെത്തിയപ്പോൾ തന്നെ എനിക്ക് പന്തികേട് തോന്നി', അജ്മൽ അമീറിനെതിരെ ആരോപണവുമായി നടി

ഇഡ്‌ലി കടൈ ഒടിടിയില്‍ ലഭ്യമാണെന്നും എല്ലാവരും കാണണമെന്നുമാണ് വിഡിയോയില്‍ ധനുഷ് പറയുന്നത്. എന്നാല്‍ ധനുഷ് വിഡിയോയിലുടനീളം കാണപ്പെടുന്നത് നിരാശനായിട്ടാണ്. മുഖത്ത് ചിരിയില്ലാതെ, ക്ഷീണിതനായാണ് വിനീതിനെ കാണുന്നത്. വിഡിയോ കണ്ടതും ആരാധകരും നിരാശയിലായിരിക്കുകയാണ്. എന്താണ് താരത്തിന്റെ വിഷാദത്തിന് കാരണമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Dhanush
'തലമുറകളുടെ നായകൻ'; സ്കൂളിലെത്തിയ ലാലേട്ടനെ ആവേശത്തോടെ സ്വീകരിച്ച് കുട്ടികൾ, വിഡിയോ വൈറൽ

ഇഡ്‌ലി കടൈയുടെ തിയേറ്റര്‍ പരാജയമാണോ ധനുഷിന്റെ സങ്കടത്തിന് കാരണമെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. തുടര്‍ പരാജയങ്ങളും ട്രോളുകളും നടനെ തളര്‍ത്തിയോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. അതേസമയം ധനുഷ് ക്യാമറ ഓണ്‍ ആയാല്‍ പാവത്താനായി അഭിനയിക്കുമെന്ന് പരിഹസിക്കുകയും ചെയ്യുന്നവരുണ്ട്. വിഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.

അതേസമയം ഇഡ്‌ലി കടൈയിലെ ധനുഷിന്റേയും നിത്യയുടേയും പ്രകടനം ഒടിടി റിലീസിന് പിന്നാലെ കയ്യടി നേടുന്നുണ്ട്. സത്യരാജ്, സമുദ്രക്കനി, പാര്‍ഥിപന്‍, അരുണ്‍ വിജയ്, ശാലിനി പാണ്ഡെ, രാജ് കിരണ്‍, ഗീത കൈലാസം തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ഇഡ്‌ലി കടൈ. ജി.വി പ്രകാശ് ആണ് സിനിമയുടെ സംഗീത സംവിധാനം.

Summary

Idli Kadai hits ott. but social media is confused with Dhanush's depressed look in the announcement video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com