'നിത്യ മേനോന് ശേഷം ആ കഴിവ് ഞാൻ കണ്ടത് നിങ്ങളിലാണ്, ഇത്രയും ചെറിയ പ്രായത്തിലെ പെർഫോമൻസ്'; മമിതയെക്കുറിച്ച് ധനുഷ്

മുൻനിരയിലേക്ക് വരാൻ മാത്രം കഴിവുള്ള നടി ആയിട്ടാണ് ഞാൻ നിങ്ങളെ കാണുന്നത്.
Mamitha Baiju, Dhanush
Mamitha Baiju, Dhanushഎക്സ്
Updated on
1 min read

നടി മമിത ബൈജുവിനെ പ്രശംസിച്ച് നടൻ ധനുഷ്. ഇരുവരും പ്രധാന വേഷങ്ങളിലെത്തുന്ന 'കര' എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ സംസാരിക്കുകയായിരുന്നു താരം. നിത്യ മേനോന് ശേഷം ആ കഴിവ് കണ്ടത് മമിത ബൈജുവിൽ ആണെന്ന് ധനുഷ് പറഞ്ഞു. "മുൻനിരയിലേക്ക് വരാൻ മാത്രം കഴിവുള്ള നടി ആയിട്ടാണ് ഞാൻ നിങ്ങളെ കാണുന്നത്.

ഇത്രയും ചെറിയ പ്രായത്തിൽ തന്നെ നിങ്ങളുടെ പെർഫോമൻസ് ശരിക്കും ശ്രദ്ധേയമാണ്. ഞാൻ ഇതിന് മുൻപ് ഇത്രയും കഴിവുള്ള മറ്റൊരു നടിയെ കണ്ടത് നിത്യ മേനോൻ ആണ്. നിത്യ മേനോനുള്ള കഴിവും ക്വാളിറ്റിയും നിങ്ങൾക്കുണ്ട്. അത് കളയാതെ നല്ല രീതിയിൽ ഉപയോഗിച്ച് നിറയെ അവാർഡുകൾ വാങ്ങണം. നിങ്ങൾ നന്നായി അഭിനയിച്ചിട്ടുണ്ട് കരയിൽ". -ധനുഷ് പറഞ്ഞു.

താൻ ധനുഷിന്റെ വലിയൊരു ആരാധികയാണെന്നും അദ്ദേഹം അഭിനയിക്കുമ്പോൾ താൻ അത്ഭുതത്തോടെ നോക്കി നിൽക്കാറുണ്ടെന്ന് മമിതയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അടുത്തിടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ‌ പുറത്തുവന്നത്. വൻ സ്വീകാര്യതയാണ് ട്രെയ്‌ലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Mamitha Baiju, Dhanush
'പൊളിറ്റിക്കൽ വൈറ്റ് വാഷിങ്, വസ്തുതകളെ കൈകാര്യം ചെയ്ത രീതി അങ്ങേയറ്റം വിചിത്രം'; 'പള്ളിച്ചട്ടമ്പി'ക്കെതിരെ സന്ദീപ് വാര്യർ

മമിതയെന്ന നടിയുടെ മറ്റൊരു തലമായിരിക്കും പ്രേക്ഷകർക്ക് ചിത്രത്തിൽ കാണാനാവുക എന്നാണ് പുറത്തുവരുന്ന വിവരം. സെൻസറിങ് കഴിഞ്ഞ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഏപ്രിൽ 30 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.

Mamitha Baiju, Dhanush
രാഷ്‌ട്രീയ നേതാവിന്റെ മകന്റെ പേരുമായി വില്ലന്റെ പേരിന് സാമ്യം; 'പേട്രിയറ്റി'ന് കത്രിക വച്ച് സെൻസർ ബോർഡ്

പോർ തൊഴിൽ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിഘ്നേഷ് രാജ. മമിതയെ കൂടാതെ ജയറാം, സുരാജ് വെഞ്ഞാറമൂട്, ശ്രീജ രവി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കെ എസ് രവികുമാർ, കരുണാസ്, പൃഥ്വി പാണ്ഡ്യരാജൻ, എം എസ് ഭാസ്കർ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

Summary

Cinema News: Actor Dhanush praises Mamitha Baiju.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com