വേര്‍പിരിയലിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തി ധനുഷ്, കൂടെ മക്കളും; വൈറലായി ചിത്രം 

പൊതുവേദികളിൽ‍ മക്കൾക്കൊപ്പം വളരെ വിരളമായി മാത്രമെ ധനുഷ് പ്രത്യക്ഷപ്പെടാറുള്ളൂ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

തമിഴ് സൂപ്പർതാരം ധനുഷിന്റേയും ഐശ്വര്യയുടേയും വിവാഹമോചനം വലിയ വാർത്തയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ജനുവരി 17നാണ് ഇരുവരും വിവാഹമോചിതരാവുന്ന വിവരം പങ്കുവച്ചത്. വേർപിരിയലിന് ശേഷം ആദ്യമായി പൊതുവേദിയിൽ എത്തിയിരിക്കുകയാണ് ധനുഷ്. ചെന്നൈയില്‍ ഇളയരാജയുടെ നേതൃത്വത്തില്‍ നടന്ന സംഗീതനിശ റോക്ക് വിത്ത് രാജയില്‍ പങ്കെടുക്കാനാണ് താരമെത്തിയത്. ധനുഷിനൊപ്പം മക്കളായ യത്രയും ലിങ്കയുമുണ്ടായിരുന്നു. 

പൊതുവേദികളിൽ‍ മക്കൾക്കൊപ്പം വളരെ വിരളമായി മാത്രമെ ധനുഷ് പ്രത്യക്ഷപ്പെടാറുള്ളൂ. സദസിന്റെ മുൻനിരയിൽ തന്നെ ഇളയമകന്റെ തോളിൽ കയ്യിട്ട് പരിപാടി ആസ്വദിക്കുകയാണ് താരം. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രങ്ങൾ. കണ്ടാല്‍ അച്ഛനും മക്കളും ആണെന്ന് തോന്നില്ലെന്നും സഹോദരങ്ങളെപ്പോലെയുണ്ടെന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകൾ. 

രജനീകാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യയും ധനുഷും 18 വർ‍ഷത്തെ ദാമ്പത്യ ജീവിതമാണ് അവസാനിപ്പിച്ചത്. വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് തങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും തീരുമാനിച്ചിരിക്കുന്നു എന്നാണ് ഇരുവരും പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നത്. കഴിഞ്ഞ ദിവസം ഐശ്വര്യ പുറത്തിറക്കിയ പുതിയ മ്യൂസിക് വീഡിയോ കഴിഞ്ഞ ദിവസം ധനുഷ് സ്വന്തം സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പങ്കുവച്ചിരുന്നു. സുഹൃത്ത് എന്നായിരുന്നു ഈ ട്വീറ്റില്‍ ധനുഷ് ഐശ്വര്യയെ വിശേഷിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com