

പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ ബാദുഷയ്‌ക്കെതിരെ നടന്‍ ഹരീഷ് കണാരന്‍ ഉന്നയിച്ച ആരോപണം വലിയ വിവാദമായിരുന്നു. തന്റെ പക്കല്‍ നിന്നും 20 ലക്ഷം രൂപ കടം വാങ്ങി തിരികെ നല്‍കിയില്ലെന്നും ചോദ്യം ചെയ്തതോടെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നുമായിരുന്നു ഹരീഷിന്റെ ആരോപണം. തന്നെപ്പോലെ തന്നെ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയ്ക്കും ബാദുഷ പണം നല്‍കാനുണ്ടെന്നും ഹരീഷ് ആരോപിച്ചിരുന്നു.
ഈ വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടന്‍ ധര്‍മജന്‍ ബോള്‍ഡ്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മജന്റെ പ്രതികരണം. ഹരീഷുമായി സംസാരിച്ചിരുന്നുവെന്നും പ്രശ്‌ന പരിഹാരമുണ്ടാക്കാമെന്ന് വാക്ക് നല്‍കിയിരുന്നതാണെന്നും ധര്‍മജന്‍ പറയുന്നു. എന്നാല്‍ അത് കേള്‍ക്കാന്‍ ഹരീഷ് കൂട്ടാക്കിയില്ല. ഇതാണ് പ്രശ്‌നം വഷളാക്കിയതെന്നും ധര്‍മജന്‍ പറയുന്നു.
''കടം വാങ്ങിയയാള്‍ എന്റെ കുടുംബ സുഹൃത്താണ്. ഇവിടെ ആരുടെ ജന്മദിനമുണ്ടെങ്കിലും രാത്രി പന്ത്രണ്ട് മണിക്ക് വന്ന് നമ്മളെ ഞെട്ടിക്കുന്ന ടീമാണ്. ഇത് വളരെ നയപരമായി തീര്‍ക്കാന്‍ പറ്റുന്നൊരു പ്രശ്‌നമായിരുന്നു. എന്റെ വീട്ടില്‍ വച്ച് നമുക്കിത് മാന്യമായി തീര്‍ക്കാം എന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഒരു സിനിമ ഇറങ്ങാനുണ്ട്, അത് കഴിഞ്ഞ് വിശദീകരണം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു'' ധര്‍മജന്‍ പറയുന്നു.
''ഹരീഷും നിര്‍മലുമൊക്കെ ഈ വീട്ടില്‍ വന്നു. വിശദമായി സംസാരിച്ചിരുന്നു. നടപടിയുണ്ടാക്കാം എന്ന് പറഞ്ഞ് വിട്ടതാണ്. പിറ്റേദിവസം അവന്‍ പിന്നേയും ഇളക്ക് തുടങ്ങി. ചില കാര്യങ്ങള്‍ സംസാരിച്ച് തീര്‍ക്കാന്‍ പറ്റും. എന്താണ് അവര്‍ക്കിടയില്‍ സംഭവിച്ചതെന്ന് അറിയില്ല. എന്റെ കാര്യം ഞാന്‍ നോക്കിക്കോളാം. നിന്റെ കാര്യം സംസാരിച്ച് എന്താണെന്ന് വച്ചാല്‍ ചെയ്യാമെന്ന് പറഞ്ഞ് വിട്ടതാണ്. പക്ഷെ അവന്‍ പോയി വീണ്ടും തുടങ്ങി. അതോടെ ഞാന്‍ വിട്ടു. നമ്മുടെ കയ്യില്‍ കിട്ടാണ്ടായി''.
''ഒരാളെ നാറ്റിച്ച ശേഷം സോറി പറഞ്ഞിട്ട് കാര്യമില്ല. അദ്ദേഹത്തോടും ഞാന്‍ സംസാരിച്ചു. ഇനിയെന്താണ് ധര്‍മജാ, നമ്മളെ ആവശ്യത്തില്‍ കൂടുതല്‍ അപമാനിച്ചു. ആളുകളുടെ മുന്നില്‍ നാറ്റിച്ചു. ഇനി ഞാന്‍ പത്രസമ്മേളനം നടത്തി വ്യക്തമായ മറുപടി കൊടുത്തോളാം എന്നാണ് പറഞ്ഞത്. ഇനി അതില്‍ ഞാന്‍ എങ്ങനെ ഇടപെടാനാണ്. രണ്ടുഭാഗത്തും ഇങ്ങനെയാണല്ലോ'' എന്നും ധര്‍മജന്‍ പറയുന്നു.
അവന്‍ അമ്മയില്‍ പരാതി കൊടുത്തുവെന്നാണ് പറയുന്നത്. ഇടവേള ബാബു ചേട്ടനും ഇത് തന്നെയാണ് പറഞ്ഞത്, ഇരുന്ന് സംസാരിച്ച് തീര്‍ക്കാമെന്ന്. അപ്പോഴും അവന്‍ കേട്ടില്ല. സിനിമകള്‍ കുറയുന്നതിന് കാരണം അദ്ദേഹമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഞാനും അവനും ഓടി നടന്ന് അഭിനയിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. ഞാന്‍ ഒരു ദിവസം നാല് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സമയമാണ്. ഒരു ഓട്ടത്തിന് ഒരു കിതപ്പുണ്ടാകും. ഇദ്ദേഹം മാത്രമല്ലല്ലോ സിനിമ ചെയ്യുന്നവര്‍. വേറെ എന്തോരം ആളുകളുണ്ടെന്നും ധര്‍മജന്‍ അഭിപ്രായപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates