'ഞാന്‍ മദ്യപാനം നിര്‍ത്തി, അതിനായി ചികിത്സ നടത്തി'; സ്വയം ഒന്ന് അടങ്ങാമെന്ന് കരുതി; തുറന്നു പറഞ്ഞ് ധര്‍മജന്‍

വേണ്ടെന്ന് വച്ചു. ഒന്നാമത്തെ കാരണം കുടുംബം തന്നെയാണ്
Dharmajan Bolgatty
Dharmajan Bolgatty
Updated on
1 min read

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. മദ്യപാനം നിര്‍ത്താനായി ചികിത്സ നടത്തിയിരുന്നുവെന്നും ധര്‍ജമന്‍ തുറന്നു പറയുന്നു. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മജന്റെ തുറന്നു പറച്ചില്‍. കുടുംബമാണ് താന്‍ മദ്യപാനം നിര്‍ത്താനുള്ള കാരണമായി ധര്‍മജന്‍ പറയുന്നത്.

''മദ്യപാനം വേണ്ടെന്ന് വച്ചു. ഒന്നാമത്തെ കാരണം കുടുംബം തന്നെയാണ്. പിന്നെ, രമേശ് പിഷാരടി പറയാറുണ്ടായിരുന്നു. ആവശ്യത്തിന് കഴിച്ചാല്‍ മതിയെടാ എന്ന് പറയുമായിരുന്നു. വീട്ടില്‍ ഭാര്യയ്ക്ക് ഇഷ്ടമല്ല. ഭാര്യയുടെ വീട്ടില്‍ ആരും കഴിക്കുന്നവരുമില്ല. അങ്ങനെയൊക്കെ വന്നപ്പോള്‍ ഞാന്‍ വേണ്ട എന്ന് വച്ചു. പിന്നെ പ്രായം. കഴിഞ്ഞ 23-ാം തിയ്യതി എന്റെ അമ്പതാമത്തെ ജന്മദിനമായിരുന്നു. ആവശ്യത്തിനൊക്കെ എല്ലാമായി നടന്നിട്ടുണ്ട്. ഇനിയൊന്ന് നന്നാവട്ടെ. പിള്ളേരും വലുതായി. രണ്ട് പെണ്‍കുട്ടികളാണ്. അതാണ് പ്രധാന കാരണം. സ്വയം ഒന്ന് അടങ്ങാമെന്ന് കരുതി'' ധര്‍മജന്‍ പറയുന്നു.

''ശരിക്കും പറഞ്ഞാല്‍ ഞാന്‍ അതിനായി ചികിത്സ തന്നെ നടത്തിയിരുന്നു. ഉള്ള കാര്യം പറയാമല്ലോ. ഞാന്‍ അങ്ങനെ വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു. കമ്പനി കൂടുമ്പോള്‍ രണ്ടെണ്ണം അടിക്കുമെന്ന് മാത്രം. അല്ലാതെ എവിടെയെങ്കിലും പോയി അടിയുണ്ടാക്കുകയോ കേസുണ്ടാക്കുകയോ ഒന്നും ചെയ്തിട്ടില്ല. കമ്പനി പുറത്തും, ഈ ഫീല്‍ഡൊക്കെ ആകുമ്പോള്‍ ആയിപ്പോയതാണ്.'' എന്നും ധര്‍മജന്‍ പറയുന്നു.

നടന്‍ ബിബിന്‍ ജോര്‍ജിന്റെ കട ഉദ്ഘാടനത്തിന് പോയത് മദ്യപിച്ചിട്ടാണെന്ന സോഷ്യല്‍ മീഡിയ ആരോപണവും ധര്‍മജന്‍ തള്ളിക്കളഞ്ഞു. തിരക്കിട്ട് ഇറങ്ങിയപ്പോള്‍ ഷര്‍ട്ടിന്റെ ബട്ടന്‍സ് ഓര്‍ഡര്‍ തെറ്റിയാണ് ഇട്ടിരിക്കുന്നതെന്ന് ശ്രദ്ധിച്ചിരുന്നില്ല. അതിനെ ആളുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ധര്‍മജന്‍ പറയുന്നു.

Dharmajan Bolgatty
ബിബിന്‍ ജോര്‍ജിന്റെ കട ഉദ്ഘാടനത്തിന് പോയത് മദ്യപിച്ചിട്ടോ? നടന്നത് എന്തെന്ന് ധര്‍മജന്‍
Dharmajan Bolgatty
'ജ്യോതിക അന്ന് ​ഗർഭിണി, സൂര്യ ഓടി നടന്ന് കുട്ടിയുടുപ്പുകൾ വാരിക്കൂട്ടി'; ഓർത്തെടുത്ത് സമീറ റെഡ്ഡി
Dharmajan Bolgatty
പാട്ട് എവർ​ഗ്രീൻ ആയില്ലെങ്കിലും കുഴപ്പമില്ല; കലാകാരന് ജീവിച്ചിരിക്കേ ആ പാട്ടുകൊണ്ട് ​ഗുണമുണ്ടാകണം: വിനായക് ശശികുമാർ
Summary

Dharmajan Bolgatty admits he quit drinking and took treatment for it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com